എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘society’

സ്വവർഗ്ഗരതി കുറ്റകരം അല്ലാതാക്കുന്നത്‌ നല്ലതാണ്‌

ജൂണ്‍ 28, 2009

സ്വവർഗ്ഗരതി കുറ്റകരമാക്കിയ Indian Penal Code ന്റെ സെക്ഷൻ 377 എടുത്ത്‌ കളയാൻ കേന്ദ്രം ആലോചിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ഞാൻ സ്വർഗ്ഗാനുരാഗി അല്ല എന്നത്‌ ആദ്യമെ പറഞ്ഞു കൊള്ളട്ടെ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ എല്ലാം കൃസ്റ്റ്യൻ, മുസ്ലീം സദാചാരവിശ്വാസങ്ങളെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്നത്‌ എനിക്കിഷ്ടമല്ല. ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം സാമൂഹികനിയമങ്ങൾ രൂപീകരിക്കെണ്ടത്‌. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയല്ല.
രതിവികാരം സമൂഹം അംഗീകരിക്കെണ്ട സമയം അതിക്രമിച്ചു. രതിയുടെ പേരിൽ ഉള്ള ചൂഷനവും,അക്രമവും ആണ്‌ അവസാനിപ്പിക്കേണ്ടത്‌. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളിൽ സർക്കാരും സമൂഹവും ഇടപെടുകയല്ല വേണ്ടത്‌, അവസരങ്ങൾ [...]

ഈ ടാക്സ്‌ നമുക്ക്‌ വേണ്ട!!

ജൂണ്‍ 23, 2009

കേരളത്തിൽ ഒരുപാട്‌ മദ്യപാനികൾ ഉണ്ട്‌ എന്നത്‌ പറയേണ്ട കാര്യം ഇല്ലല്ലോ?
അവർ ഒരുപാട്‌ കാശ്‌ മദ്യത്തിനു വേണ്ടി ചിലവാക്കുന്നുണ്ട്‌. ആ കാശ്‌ അവരുടെ ഭാര്യക്കും കുട്ടിക്കും കൊടുത്തിരുന്നെങ്കിൽ സമൂഹികമായി കേരളം ഒരുപാട്‌ മെച്ചപ്പെടുമായിരുന്നു.
എന്നാൽ മദ്യംത്തിൽ ഒരു വലിയ ശതമാനം ടാക്സ്‌ ചുമത്തി സർക്കാർ ഖജനാവിലേക്ക്‌ വരുമാനം ഉണ്ടാക്കുന്നുണ്ട്‌. അങ്ങിനെ മദ്യപാനിയുടെ കുടുംബത്തിനു സർക്കാർ കൂടുതൽ ദുരിതം നൽകുന്നു. അവർക്ക്‌ ലഭിക്കേണ്ട കാശ്‌ മദ്യപാനി മദ്യ ഷാപ്പിൽ കൊടുത്ത്‌ മുടിക്കുമ്പോൾ അതിൽ കൈ ഇട്ടു വാരുകയാണ്‌ സർക്കാർ ചെയ്യുന്നത്‌.
മദ്യത്തിൽ [...]