ഭക്ഷണത്തിനായി മറ്റു ജീവികളെ കഴിക്കുന്നതിനെ ഞാൻ എതിർക്കുമ്പോഴും ഞാൻ സസ്യഭുക്കാണ് എന്നു അറിയുമ്പോഴും ഒരുപാട് പേരും വാദിക്കുന്നത് “ഭക്ഷണത്തിന് മറ്റ് ജീവികളെ കഴിക്കുന്നത് പ്രകൃതീനിയമം അല്ലേ? ഒരു ജീവി വേറെ ജീവിയെ തിന്നുകയെന്നത് സ്വാഭാവികം മാത്രം. എന്തിനാണ് പ്രകൃതീനിയമങ്ങൾ തെറ്റിക്കുന്നത്?” എന്നും മറ്റുമാണ്.
നമ്മൾ മനുഷ്യർ അങ്ങിനെ എല്ലാ കാര്യങ്ങൾക്കും പ്രകൃതീ നിയമങ്ങൾക്കനുസൃതമായല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രകൃതീയിലെ മറ്റു ജീവികളെക്കാൾ വിശേഷ ബുദ്ധിയുള്ള മനുഷ്യൻ എത്രയോ കാലമായി പ്രകൃതീനിയമങ്ങൾ അതിജീവിച്ചു കഴിയുന്നു. പരസ്പരം യുദ്ധം ചെയ്യാതെ, തമ്മിൽ തമ്മിൽ [...]
Posts Tagged ‘സ്നേഹം’
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-5
ഏപ്രില്‍ 5, 2009ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-4
ഏപ്രില്‍ 5, 2009ഹിന്ദുമതത്തിലെ അടിസ്ഥാനപരമായ വിശ്വാസങ്ങളിൽ ഒന്നാണ് മരണാനന്തരം വീണ്ടും ജന്മമുണ്ടാവുമെന്നും കർമ്മങ്ങളുടെ ഗുണമനുസരിച്ചു എതു ജീവിയായും പുനർജന്മം എടുക്കാം എന്നും. ഹിന്ദു- ബുദ്ധ-ജൈന മതങ്ങൾ അവരുടെ ജീവിതരീതി അഹിംസയിൽ ഊന്നിയതാക്കി. മൃഗങ്ങളോടും പ്രകൃതിയിലേ മറ്റ് ജീവജാലങ്ങളോടും അവയെല്ലാം ഈശ്വരന്റെ സൃഷ്ടികളായതു കൊണ്ട് ആദരവോട് കൂടി പെരുമാറണമെന്ന തത്വം പാലിച്ചു പോന്നു. ഹിന്ദുക്കളിൽ പല ദൈവങ്ങളും മനുഷ്യരൂപികളല്ല. ഏറ്റവും ഭീകരമായ നാഗങ്ങളിൽ പോലും ദേവസാന്നിധ്യം കാണുന്നവരായിരുന്നു ഹിന്ദുക്കളിൽ പല വിഭാഗങ്ങളും. നാഗങ്ങൾക്ക് സർപ്പക്കാവുകൾ എല്ലാ വലിയ വീടുകളിലും അടുത്ത [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-3
ഏപ്രില്‍ 4, 2009സസ്യഭുക്കായതു കൊണ്ട് കേരളത്തിൽ ജീവിക്കാൻ കുറച്ചൊക്കെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു കല്യാണത്തിനോ വിശേഷത്തിനോ പോയാൽ വേറിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും കൃസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും വിശേഷങ്ങൾക്ക് പോയാൽ ഉച്ചക്ക് ഭക്ഷണം മിക്കവാറും ബിരിയാണി ആയിരിക്കും. അതു കഴിക്കാതെ ചോറു മതി എന്നു പറഞ്ഞാൽ ചോറു കിട്ടും. പക്ഷെ കറികൾ ഒന്നും കാര്യമായി ഉണ്ടാവില്ല. എങ്ങിനേയോ കഴിച്ചെന്നു വരുത്തി അതൃപ്തമായ മനസ്സോടെ പോകേണ്ടി വരും. “ഇയാൾ എവിടുന്നു വരുന്നു” എന്ന് ആൾക്കാർ നോക്കും പോലെ തോന്നും. അങ്ങിനെ ആൾക്കൂട്ടത്തിൽ [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?–1
ഏപ്രില്‍ 4, 2009ഞാൻ മാംസം ഇതുവരെ കഴിച്ചിട്ടില്ല. 10 വർഷം മുൻപ് വരെ മൽസ്യം കഴിക്കുമായിരുന്നു. ഇപ്പോൾ മുട്ട മാത്രമെ non veg ആയി കഴിക്കാറുള്ളൂ.
അമ്മയുടെ വീട്ടിൽ മാംസാഹാരം ഉപയോഗിക്കാറില്ലയിരുന്നു. സസ്യഭുക്കുകളായിരുന്നു അമ്മയുടെ വീട്ടുകാർ. അഛൻ അമ്മയെ കല്യാണം കഴിച്ചപ്പോൾ അവർ തമ്മിൽ ഉള്ള ഒരു adjustment ആയിരുന്നിരിക്കണം എന്റെ വീട്ടിൽ മാംസാഹാരം വയ്ക്കാത്തത്.
കൊച്ചുനാളിലെ മൃഗങ്ങളോട് എനിക്കു അനുകമ്പ ആയിരുന്നു. വീട്ടിൽ വളർന്നിട്ടുള്ള പൂച്ചകൾ എല്ലാം ഞങ്ങളുടെ -എന്റെയും 2 മൂത്ത ചേച്ചിമാരുടേയും സ്നേഹം നുകർന്നിട്ടുണ്ട്. അവർക്കൊക്കെ പേരുകളും [...]
അവയവദാനം ജീവദാനം
മാര്‍ച്ച് 31, 2009നല്ല ഹൃദയമുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്. ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക, കരൾ എന്നീ ആന്തരികാവയവങ്ങൾ ദാനം ചെയ്ത്, മറ്റൊരു മനുഷ്യജീവിയെ നരകയാതനയിൽ നിന്നും രക്ഷപ്പെടുത്താനും മരണത്തിൽ നിന്നും കൈ പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനും തയ്യറായവർ.
ചില നല്ല മനുഷ്യർ ഉറ്റവർ മരിക്കുമ്പോൾ അവരുടെ മരണാന്തരം വൃക്ക, കണ്ണുകൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നു. മരിച്ചു കഴിഞ്ഞു കുറച്ച് സമയത്തിനുള്ളിൽ വെറും മണ്ണായി മാറുന്ന ഒന്നാണ് നമ്മുടെ ശരീരം. അവയവം വെറൊരാൾക്ക് കൊടുത്താൽ അതിനേക്കാൽ [...]
സമയമില്ലെങ്കിൽ കുട്ടികളെ ഉണ്ടാക്കരുത്
മാര്‍ച്ച് 19, 2009ആധുനിക ലോകത്തിൽ ജോലി ചെയ്യുന്ന അമ്മമാർ കുട്ടികളെ വീട്ടുജോലിക്കാരികളെ ഏൽപ്പിച്ചും ക്രഷെയിൽ വച്ചും ആണ് ജോലിക്ക് പോകുന്നത്. വളരെ കുറച്ച് സമയമെ ഉള്ളൂ. കൂടുതൽ സമയം കുട്ടി വേലക്കാരിയുടെ കൂടെ കഴിയുമ്പോൾ അമ്മയെ പോലെ അവരെ കുട്ടി സ്നേഹിക്കാൻ തുടങ്ങും. വേലക്കാരിയെ എന്തെങ്കിലും വഴക്കു പറഞ്ഞ് പറഞ്ഞയക്കുമ്പോൾ കുട്ടിയുടെ മനസ്സിലേ വേദന ആരും നോക്കാരില്ല. നോക്കാൻ സമയമില്ലെങ്കിൽ കുട്ടികളെ ഉണ്ടാക്കുന്നത് എന്തിനാണ്? കുടുംബം എന്നത് ഒരു കുട്ടിവ്യവസായം ആണോ? സമൂഹത്തിന് കുട്ടികൾ ഒരുപാട് ഉണ്ടാവണമെന്ന് നിർബന്ധം ഉള്ളത് [...]
യജമാനനില്ലെങ്കിൽ, യജമാനനുണ്ടെങ്കിൽ
മാര്‍ച്ച് 16, 2009എന്തെല്ലാം ചീത്തകൾ
ഞങ്ങളുടെ പേരുചേർത്ത്..
ഞങ്ങൾ നായ്‌ക്കൾ ലോകത്തിലെ
നികൃഷ്ടജീവികൾ
യജമാനനില്ലെങ്കിൽ എറിഞ്ഞ് കാലൊടിക്കും,
നായപിടുത്തക്കാർ കൊളുത്തിട്ട്
തെരുവിലൂടെ വലിച്ചിഴയ്‌ക്കും
പിന്നേ അടിച്ചു കൊല്ലും
യജമാനനുണ്ടെങ്കിൽ ഞങ്ങൾ അഭിമാനചിഹ്നങ്ങൾ
ഭംഗിയുണ്ടെങ്കിൽ, നാടനല്ലെങ്കിൽ
ഞങ്ങൾക്ക് യജമാനനും ഉണ്ടാവും
അവോളം സ്നേഹവും ലാളനയും ഭക്ഷണവും
NRI മക്കൾ ഉള്ള മുന്തിയ മനുഷ്യർക്ക്,
മനുഷ്യർ തിരിഞ്ഞു നോക്കാത്ത ഒറ്റപ്പെട്ടവർക്ക്,
സ്നേഹിക്കാനും കൂട്ടിനും സംരക്ഷണത്തിനും
ഞങ്ങൾ മാത്രമേ ഉണ്ടാവുള്ളൂ
സ്നേഹമുണ്ടെങ്കിലും മാംസം മതി
മാര്‍ച്ച് 15, 2009റോടരുകിൽ രണ്ട് കടകൾ
കടകളിൽ പലതരം കൂടുകൾ
ഒരു കടയിൽ കൂടുകളിൽ
പലതരം പക്ഷികൾ
മറ്റേ കടയിൽ കൂടുകളിൽ
നിറയെ കോഴികൾ
ആദ്യ കടയിലേ കൂടുകളിലേ പക്ഷികൾ
അവയ്‌ക്ക് ഭംഗിയുണ്ട് സ്വരമാധുരിയുണ്ട്
സ്നേഹിക്കപ്പെടാൻ ആരെങ്കിലും
വാങ്ങിയെങ്കിൽ എന്നു് കാത്തിരിക്കുന്നു
ബന്ധിക്കപെട്ടാലും സ്നേഹിക്കപെടുമല്ലോ
മറ്റേ കടയിലെ കോഴികൾ
അവയ്‌ക്കും ഭംഗിയുണ്ട്
കൂടാതെ രുചിയുള്ള മാംസവും
കാത്തിരിക്കുന്നു അവയും
തിന്നാന്നായി ആരെങ്കിലും വാങ്ങാൻ
മരണത്തിലൂടെയെങ്കിലും ദുരിതം തീരുമല്ലോ
രണ്ടിനും വിലയുണ്ട്, സ്നേഹത്തിനും മാംസത്തിനും
മാംസമുണ്ടെങ്കിൽ സ്നേഹം വേണ്ട
സ്നേഹമുണ്ടെങ്കിലും മാംസമുണ്ടെങ്കിൽ
മാംസം മതി സ്നേഹം വേറെ നോക്കാം
സ്നേഹവും ഭംഗിയും മാംസവുമില്ലെങ്കിൽ
കാക്കകളെ പോലെ സ്വതന്ത്രമായി പറന്നു നടക്കാം
മനുഷ്യപ്പാലോ?
മാര്‍ച്ച് 15, 2009മനുഷ്യ സ്നേഹം മാത്രമെ ശ്രേഷ്ടമായിട്ടുള്ളൂ എന്നും മൃഗങ്ങൾ ഈ ലോകത്ത് പ്രധാനമല്ല എന്ന മാതിരിയാണ് നമ്മുടെ ഇന്നത്തെ നയങ്ങൾ എല്ലാം. മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നത് ഒരു കുറവാണ് പലർക്കും. മനുഷ്യരുടെ കാര്യം കഴിഞ്ഞിട്ടു പോരെ, മനുഷ്യരല്ലേ പ്രധാനം എന്നെല്ലം അത്തരക്കാരെ ഒതുക്കാൻ വാദഗതിയും ഉണ്ടാവും.
ഒരു ചോദ്യം. നാം നിത്യേന പശുവിൻ പാൽ കുടിക്കുന്നു. ചായയിലും തൈരിലും, നെയ്യിലും എല്ലാം പശുവിന്റെ പാൽ. ഒരു മൃഗത്തിന്റെ ഹോർമോൺ ആണ് പാൽ എന്ന് ചിന്തിച്ചാൽ അതു കഴിക്കാൻ അറയ്‌ക്കും. ഞാൻ [...]
വിദ്യാഭ്യാസം സൽഗുണങ്ങൾ നശിപ്പിക്കുന്നു
മാര്‍ച്ച് 14, 2009അതിശയൊക്തിപരമാണെന്നു തോന്നാമെങ്കിലും പല സൽഗുണങ്ങളും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. പ്രധാനമായും ആൾക്കാരുടെ നിഷ്ക്കളങ്കത തീരെ ഇല്ല ഇന്നിപ്പൊ. സീരിയൽ കണ്ട് കരയുന്നവർ പൊലും തൊട്ടടുത്ത് അയൽവീട്ടിലെ പ്രശ്നങ്ങളിൽ തല ഇടാറില്ല. സ്നേഹവും പരസഹായ തൽപരതയും ഇല്ലാതായി.
കുട്ടികളെ നമ്മൾ പരീഖയിൽ നേട്ടം ഉണ്ടാക്കുവാൻ വേണ്ടി വളർത്തുന്ന പ്രവണതയാണ് കുറെയൊക്കെ ഇതിനു കാരണം. പല ജീവിത പ്രതിസന്ധികളേയും അഭിമുഖീകരിക്കുവാൻ വളര്ർന്ന് വരുന്ന തലമുറക്ക് കഴിയുമോ എന്ന് സംശയമാണ്.
