എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘വിവാഹം’

ഇങ്ങനെ പെറ്റുപെരുകിയിട്ടെന്ത്‌ കാര്യം?

മേയ് 25, 2009

ജനിച്ചാൽ കല്യാണം കഴിക്കാതെ ഒരു അസ്ഥിത്വം ഈ ഭൂമിയിൽ ഇല്ല മനുഷ്യന്‌. ദൈവം അങ്ങിനെ അല്ല ജീവികളെ സൃഷ്ടിച്ചിരിക്കുന്നത്‌. മിക്ക ജീവികൾക്കും സ്ഥിരമായി ഇണയില്ല. തോന്നുമ്പോൾ ഇണതേടും, ചേരും. മനുഷ്യൻ അതിൽ നിന്നും വ്യത്യസ്ഥൻ ആകണം എന്നതിൽ തർക്കമില്ല. എങ്കിലും ഇത്രയധികം പെറ്റ്പെരുകി ഭൂമിയിൽ ജീവിക്കാൻ കൊള്ളാത്ത അത്ര തിരക്ക്‌ ഉണ്ടാക്കുകയും, കൂടാതെ മാലിന്യങ്ങളും നിറച്ച്‌, കുന്നും മലയും കാടുകളും ഇടിച്ച്‌ നിരത്തി, മറ്റെല്ലാ ജീവികളെയും ഉന്മൂലനാശം വരുത്തി…ഇതെങ്ങോട്ടാ മനുഷ്യൻ പോകുന്നത്‌? ഭൂമിയിൽ നരകം സൃഷ്ടിക്കാനോ?
എന്റെ അഭിപ്രായത്തിൽ [...]

വിവാഹം കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം

ഏപ്രില്‍ 21, 2009

അങ്ങിനെ പറഞ്ഞതിന്‌ ഒരു കാരണം ഉണ്ട്‌. വിവാഹം കുടുംബക്കാർ തമ്മിൽ അറിഞ്ഞു ഉത്തരവാദിത്വത്തൊടെ നടത്തി തുടർന്നും അങ്ങിനെ തന്നെ പോകുമെന്ന് ഉള്ളവർക്ക്‌ മാത്രമെ സുരക്ഷിതമായ ബന്ധം ആവുകയുള്ളൂ. വിവാഹ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾ മുതൽ അതിഭീകരമായ അവസ്ഥകൾ വരെ ഉണ്ടാകാം. അതെല്ലാം വിവാഹിതരവുന്ന യുവതീയുവാക്കൾക്ക്‌ തുടക്കത്തിൽ സങ്കൽപ്പിക്കാൻ കഴിയുക പോലും ഇല്ല.
1. വിവാഹം കഴിച്ചാൽ നല്ല പണചിലവുണ്ടാകും. അതിനുള്ള വരുമാനം ഉണ്ടാവണം
2. ഭാര്യ, ഭർത്താവ്‌, കുട്ടികൾ ആർക്കും മാറാരോഗങ്ങൾ, ജനിതക രോഗങ്ങൾ ഇവ ഉണ്ടാവാം. അതു കൊണ്ടുപോകാൻ [...]

സ്ത്രീ ധനം

മാര്‍ച്ച് 27, 2009

സ്ത്രീധനം എന്നാൽ സ്ത്രീ വിവാഹം കഴിക്കുമ്പോൾ കഴിക്കുന്ന പുരുഷന്‌ സ്ത്രീയുടെ വീട്ടുകാർ നൽകുന്ന ധനം എന്നല്ലേ ഉദ്ദേശിക്കുന്നത്‌? എന്നാൽ സ്ത്രീയുമായി ബന്ധപെട്ട്‌ ധനപരമായ വ്യവഹാരം ഈ സ്ത്രീധനത്തിൽ മാത്രം കണ്ടിട്ടു കാര്യമല്ല. കൂടുതൽ ആഴമുള്ള പ്രശ്നമാണത്‌. ഒന്നാമതായി സ്ത്രീധനം അവശ്യപ്പെടുന്ന പുരുഷൻ കല്യാണം കഴിക്കാൻ യോഗ്യനല്ല. കല്യാണം എന്നത്‌ ഒരു വികാരന്മില്ലാത്ത കരാർ മാത്രമായി, നിയമപരമായി പാലിക്കൻ ബാധ്യസ്ഥമായ കരാർ മാത്രമായി, കണക്കാക്കുന്ന ഇന്നത്തെ സാമൂഹികാവസ്ഥയുടെ അനന്തരഫലമാണ്‌ ഇത്‌.
വിവാഹം എന്നത്‌ കുട്ടികളെ ഉത്തരവാദിത്തത്തൊട്‌ കൂടി സ്നേഹപൂർവം വളർത്തി [...]

ബഹു ഭാര്യത്വ വിവാദത്തിൽ ഒരു ശാസ്ത്രീയ വശം

മാര്‍ച്ച് 22, 2009

കാന്തപുരം ഉയർത്തിയ ബഹുഭാര്യത്വ വിവാദം കൊടുംബിരി കൊള്ളുന്ന അവസരത്തിൽ ആരും ഉന്നയിച്ചു കാണാത്ത മനശാസ്ത്രപരവും വ്യക്തിസ്വാതന്ത്ര്യപരവും ആയ വീക്ഷണമാണ്‌ ഇവിടെ അവതരിപ്പിക്കൂന്നത്‌. കാന്തപുരം ഇസ്ലാമിന്റേയും ഖുറാന്റേയും പക്ഷത്തു നിന്നുള്ള ആശയങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ മറുപക്ഷത്ത്‌ വാദങ്ങൾ സ്ത്രീപക്ഷ വാദികളിൽ നിന്നാണ്‌ കൂടുതൽ വന്നിട്ടുള്ളത്‌. എന്നാൽ ആധുനിക സമൂഹത്തെ സ്വാധീനിക്കുന്നത്‌ മതപരമായ ആചാരങ്ങളും സ്ത്രീപക്ഷവും മാത്രമല്ല എന്ന ഒരു തിരിച്ചറിവ്‌ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
രണ്ട്‌ കൂട്ടരുടേയും മുൻവിധി സ്ത്രീ അബലയാണെന്നും അവളെ സംരക്ഷിക്കുകയാണ്‌ പുരുഷന്റെ പരമപ്രധാന കർമം എന്നും മറ്റുമാണ്‌. എന്നാൽ [...]

ജനസംഖ്യാ നിയന്ത്രണം

മാര്‍ച്ച് 19, 2009

ഒരു തീവണ്ടിയിൽ അല്ലെങ്കിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ? തിരക്കുള്ള വണ്ടിയിൽ ഒരാൾ എണീറ്റ്‌ പോവുമ്പോൾ സീറ്റ്‌ ഇല്ലാതെ നിൽക്കുനവർക്ക്‌ എന്ത്‌ സന്തോഷമാണ്‌. എന്നാൽ കാലിയായ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ബോർ അടിച്ചിട്ട്‌ വിചാരിക്കും, ആരെങ്കിലും കൊള്ളാവുന്നവർ വന്നെങ്കിൽ എന്ന്.
ലോകത്ത്‌ അതാണ്‌ സ്ഥിതി. ജനസംഖ്യ കൂടുമ്പോൾ നമ്മുടെ ജീവിതസുഖം കുറയുന്നു. ആർക്കും ആരോടും സ്നേഹം ഉണ്ടാവില്ല.
ജനസംഖ്യാ നിയന്ത്രണത്തിന്‌ പ്രചരണവും, സ്ത്രീ വിദ്യാഭ്യാസവും, നിർബന്ധിത നിയന്ത്രണവും ഒക്കെയാണ്‌ ലോക രാഷ്ട്രങ്ങൾ ചെയ്തു പോരുന്നത്‌. എന്നാൽ ഏറ്റവും ഫലപ്രദമായ [...]

അവിവാഹിതരുടെ ആവശ്യങ്ങൾക്ക്‌ വിലങ്ങുതടി

മാര്‍ച്ച് 14, 2009

എല്ലാരും കുടുംബം ഉണ്ടാക്കുവാൻ യോഗ്യരല്ല എന്ന അഭിപ്രായം ആണ്‌ എനിക്കുള്ളത്‌. അണുകുടുംബത്തിലെ കുട്ടികൾ അരക്ഷിതരാണ്‌. അഛനമ്മമാരെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന കുഞ്ഞുങ്ങൾ അവർക്ക്‌ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ബലിയാടാവുന്നു. അതാണ്‌ കുടുംബ ആത്മഹത്യകളിൽ ഇന്ന് കാണാൻ കഴിയുന്നത്‌. അതിനാൽ അവിവാഹിതർ ധനപരമായും മാനസികമായും മറ്റും കഴിവുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കാവൂ. അല്ലെങ്കിൽ നരകമയിരിക്കും ഫലം. അതൊടൊപ്പം സമൂഹം അങ്ങിനെ ഉള്ള അവിവാഹിതരുടെ ആവശ്യങ്ങൾക്ക്‌ വിലങ്ങുതടിയും ആവരുത്‌.

വിവാഹം ഉള്ളവന്‌ മാത്രം. ഉള്ളവൾക്കും

മാര്‍ച്ച് 13, 2009

അല്ലാതെ ജോലിയില്ലാത്തവനു് പെണ്ൺ കിട്ടുമോ? കിട്ടിയാൽ തന്നെ കുടുംബം പോറ്റാൻ പറ്റുമോ?
ഒരുപാട്‌ പേർ സമൂഹത്തിൽ വിവാഹിതരാവാൻ പറ്റാത്തവരാണ്‌. സൗ൹ദര്യവും പണവും ജോലിയും ഉണ്ടെങ്കിലേ വിവാഹം എന്ന കരാറിൽ ഏർപ്പെടാൻ പറ്റൂ. ഇതൊന്നും ഇല്ലാത്തവനും ഇല്ലാത്തവൾക്കും സ്നേഹം പൊലും ലഭിക്കില്ല. ഈ ഉള്ളവരുടെ പ്രസ്ഥാനത്തിന്‌ അമിതമായ പ്രാധാന്യമാണ്‌ സമൂഹം കൽപ്പിക്കുന്നത്‌. ഇല്ലാത്തവരുടേ വൈകാരികവും ശാരിരികവും ആയ ആവശ്യങ്ങൾ അടിച്ചമർത്തുന്ന ക്രൂരമായ നിയമങ്ങൾ ആണ്‌ ഇന്നു നിലനിൽക്കുന്നത്‌.
അവിവാഹിതരുടെ മാനസികമായതും പ്രകൃതീപരവും ആയ ആവശ്യങ്ങളെ ആണ്‌ മൂല്യച്യുതി എന്നും തെറ്റ്‌ എന്നും [...]

വിമർശനാത്മ ചിന്തകൾ -വിവാഹം പ്രകൃതീ വിരുദ്ധ

മാര്‍ച്ച് 11, 2009

വിവാഹം പ്രകൃതീ വിരുദ്ധമായ ഒരേർപ്പാടാണ്‌.
ആജീവനാന്തം ഇണകളായി കഴിയുന്ന ജീവികൾ പ്രകൃതിയിൽ കുറവാണ്‌.