കേരളത്തിൽ കുറേ വിഭാഗങ്ങൾ ഉണ്ട്. ഓരോ വിഭാഗവും ഒറൊ തരം കുപ്പായങ്ങൾ അണിഞ്ഞ് എന്തൊക്കെയോ വലിയ തത്വങ്ങളുടേയും വിശ്വാസങ്ങളുടെയും വക്താക്കളായി സമൂഹത്തിൽ ജീവിക്കുന്നു, പ്രവർത്തിക്കുന്നു. മതപരമായ കുപ്പായങ്ങൾ, ജാതികുപ്പായങ്ങൾ, രാഷ്ട്രീയപരമായ കുപ്പായങ്ങൾ എല്ലാം ഉണ്ട്. വ്യത്യസ്തമായ വർണ്ണക്കുപ്പായങ്ങൾ.
പല കുപ്പായങ്ങളും അന്തരാഷ്ട്രതലത്തിൽ പ്രബലമായ സംഘടനകളുടേതാണ്. ചിലത് ദേശീയ തലത്തിലും.
ഒരോന്നിലും ഒരുപാട് വിശ്വാസികൾ ഉണ്ട്. ഒരൊരു സമൂഹവും അവരവരുടെ വിശ്വാസം ഏറ്റവും സത്യമെന്നു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അതിലേക്ക് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഏതാണ് സത്യം? എല്ലാത്തിലും സത്യമുണ്ടാവാം, അസത്യവും [...]
Posts Tagged ‘രാഷ്ട്രീയം’
ഓരോ കുപ്പായങ്ങൾ
മാര്‍ച്ച് 30, 2009ജാതി ചോദിക്കരുത് സോദരാ
മാര്‍ച്ച് 28, 2009ജാതി സമ്പ്രദായം എറെക്കൂറെ അപ്രത്യക്ഷമായി. സ്വജാതിക്കാരെ ഇപ്പോൾ അന്വേഷിക്കുന്നത് വിവാഹം വരുമ്പോൾ മാത്രമായി ജനങ്ങൾക്ക്. ഇനി മകളോ മകനോ അന്യജാതിക്കാരിൽ നിന്നും വിവാഹം ചെയ്താൽ അത് ഒരു ആധുനികതയുടെ സ്റ്റൈൽ ആയി കാണാനും തുടങ്ങി.
ജാതി ചോദിക്കുന്നതും പറയുന്നതും തെറ്റ്– പ്രത്യേകിച്ചും ജാതിയിൽ ഒരുകാലത്ത് താഴെക്കിടയിൽ ഉള്ളവരോട്. നല്ലത് തന്നെ.
പിന്നെ സർക്കാരെ, നിങ്ങൾ എന്തിനാണ് ഞങ്ങളോട് ജാതി ചോദിക്കുന്നത്. ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ജാതിയേതെന്ന് പറഞ്ഞേ പറ്റൂ. ഞങ്ങൾ ജാതി വിട്ടിട്ടു കാലം കുറെ ആയി. ഞങ്ങളെ ജാതിയും [...]
സ്ക്രൂട്രൈവർ പോലും തൊടാത്തവർ?
മാര്‍ച്ച് 14, 2009തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയുടെ ജനപ്രതിനിധികൾ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്നവർ. അവർ കാർഷിക മേഖലയുടെ ചിഹ്നമായ അരിവാളൊ വ്യാവസായിക മേഖലയുടെ ചിഹ്നമായ ചുറ്റികയോ പോയിട്ട് ഒരു സ്ക്രൂട്രൈവർ പോലും തൊടാത്തവർ. ഭരിക്കുന്നവർക്ക് ബുദ്ധിയും വിദ്യാഭ്യാസവും ഉള്ളത് നല്ലത് തന്നെ എന്നിരിക്കുപോഴും തൊഴിലാളി വർഗ്ഗവുമായി പുലബന്ധം പോലും ഇല്ലാത്തവർ അവരെ പ്രധിനിധീകരിക്കുന്നതിന്റെ ഔചിത്യം ചോദ്യചിഹ്നമായിരിക്കുന്നു
