എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘മതം’

Is stone worship allowed in Islam?

സെപ്റ്റംബര്‍ 11, 2009

I have heard that, throughout history, Muslim invaders destroyed Hindu temples, and muslims had contempt towards stone worshippers. Always the two religions Christianity and Islam, that have spread all over the world, asserted superiority over smaller cultures. Worshipping Idols is one such practice Muslim invaders loathed and for this reason Hindu temples seems destroyed..
I wonder [...]

IPC 377 മാറ്റണം -ലൈംഗികസ്വാതന്ത്ര്യം മൗലികാവകാശം

ജൂലൈ 10, 2009

IPC 377 മാറ്റണം -ലൈംഗികസ്വാതന്ത്ര്യം മൗലികാവകാശം
വായു, ജലം, ഭക്ഷണം എന്നിവ കഴിഞ്ഞാൽ എല്ലാ ജീവികളും ചെയ്യുന്ന (അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്ന) ഒന്നാണ്‌ ഇണചേരൽ. പ്രത്യുൽപാദനത്തിനാണെന്നു വിചാരിച്ചൊന്നും അല്ല ജീവികൾ അതു ചെയ്യുന്നത്‌. വികാരശമനത്തിനാണ്‌. മനുഷ്യനും അത്തരത്തിൽ വികാരം ഉണ്ട്‌ എന്നു മാത്രമല്ല ഇണചെരൽ സാധ്യമാവാത്ത സാഹചര്യത്തിൽ കടുത്ത മാനസിക ക്ലേശം അനുഭവിക്കുകയും ചെയ്യും. മൃഗങ്ങളിൽ ബലം കൂടിയ ആണുങ്ങൾക്കാണ്‌ മിക്കപ്പൊഴും ഇണചേരുവാൻ സാധിക്കുക. മനുഷ്യരുടെ ഇടയിൽ ധനവാന്മാർക്കും. ജോലി ഇല്ലാത്തവന്‌ വിവാഹം കഴിക്കാൻ പോലും സാധിക്കാത്ത സമൂഹത്തിൽ, [...]

മറ്റുള്ളവരുടെ വിശ്വാസത്തിനു മേൽ കടന്നു കയറ്റമല്ല ചെയ്യേണ്ടത്‌

ജൂലൈ 5, 2009

സ്വവർഗ്ഗരതി നിഷിധമായ മതങ്ങൾ അവരുടെ അനുയായികളെ മാത്രം അത്‌ ഉൽബോധിപ്പിച്ചാൽ പോരെ? ലോകം മുഴുവൻ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച്‌ ജീവിക്കണം എന്ന് പറയുന്നത്‌ ഫാസിസം ആണ്‌. ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച്‌ നിർവ്വചിക്കേണ്ടതില്ല. ഇവിടെ വിവിധ തരം സംസ്കാരങ്ങൾ ഉണ്ട്‌. അതിൽ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുരോഗമന വിശ്വാസികളെ ഇത്രയും കാലം അടിച്ചമർത്തിയാണ്‌ മതങ്ങൾ അവരുടെ തേർവ്വാഴ്ച്ച ഇവിടെ നടത്തുന്നത്‌. അവർ അച്ചടക്കം പാലിച്ച്‌ പുരോഗമനചിന്താഗതിക്കാരെ അവരുടെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാൻ വിടുകയാണ്‌ വേണ്ടത്‌. അല്ലാതെ അവർക്ക്‌ ചേരാത്തത്‌ വേറെ ആർക്കും പാടില്ലാ [...]

“ഹിന്ദുമതം ഒരു മതമല്ല”, “ഭൂരിപക്ഷ മതമാണ്‌”

ഏപ്രില്‍ 15, 2009

“നിങ്ങൾ ഭൂരിപക്ഷമല്ലേ, ഞങ്ങൾ പാവം ന്യൂനപക്ഷം. ആനുകൂല്യങ്ങൾ അർഹിക്കുന്നവർ”
“നിങ്ങളുടേത്‌ ഒരു മതമല്ല. നിങ്ങൾക്ക്‌ ഒരു മതഗ്രന്ഥമുണ്ടോ? എത്ര ദൈവങ്ങളാണ്‌ നിങ്ങൾക്കുള്ളത്‌”
ക്രിസ്റ്റ്യൻ, മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട പല സുഹൃത്തുക്കളും എന്നൊട്‌ പലപ്പോഴും പറഞ്ഞ കാര്യങ്ങൾ ആണിത്‌.
ഇതു രണ്ടും ഒരു ശ്വാസത്തിൽ ആണ്‌ ഒരുപാട്‌ പേരും പറയുന്നത്‌. പരസ്പരവിരുദ്ധമാണെങ്കിലും.
ന്യൂനമതവിഭാഗങ്ങൾ എന്നു വിളിക്കുന്ന ചിലമതങ്ങൾ രാഷ്ട്രീയമായി പ്രബലരാണ്‌. വോട്ട്‌ ഒന്നായി വിശ്വാസികളെ കൊണ്ട്‌ ചെയ്യിക്കാൻ അവരുടെ മതനേതാക്കൾക്ക്‌ സാധിക്കും. ഈ മതവിശ്വാസികൾ തമ്മിൽ ഉള്ള ഐക്യമാണ്‌ കാരണം. കൂടാതെ ഈ വിഭാഗങ്ങളിലെ ജനങ്ങളെ [...]

ഓരോ കുപ്പായങ്ങൾ

മാര്‍ച്ച് 30, 2009

കേരളത്തിൽ കുറേ വിഭാഗങ്ങൾ ഉണ്ട്‌. ഓരോ വിഭാഗവും ഒറൊ തരം കുപ്പായങ്ങൾ അണിഞ്ഞ്‌ എന്തൊക്കെയോ വലിയ തത്വങ്ങളുടേയും വിശ്വാസങ്ങളുടെയും വക്താക്കളായി സമൂഹത്തിൽ ജീവിക്കുന്നു, പ്രവർത്തിക്കുന്നു. മതപരമായ കുപ്പായങ്ങൾ, ജാതികുപ്പായങ്ങൾ, രാഷ്ട്രീയപരമായ കുപ്പായങ്ങൾ എല്ലാം ഉണ്ട്‌. വ്യത്യസ്തമായ വർണ്ണക്കുപ്പായങ്ങൾ.
പല കുപ്പായങ്ങളും അന്തരാഷ്ട്രതലത്തിൽ പ്രബലമായ സംഘടനകളുടേതാണ്‌. ചിലത്‌ ദേശീയ തലത്തിലും.
ഒരോന്നിലും ഒരുപാട്‌ വിശ്വാസികൾ ഉണ്ട്‌. ഒരൊരു സമൂഹവും അവരവരുടെ വിശ്വാസം ഏറ്റവും സത്യമെന്നു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അതിലേക്ക്‌ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഏതാണ്‌ സത്യം? എല്ലാത്തിലും സത്യമുണ്ടാവാം, അസത്യവും [...]

ജാതി ചോദിക്കരുത്‌ സോദരാ

മാര്‍ച്ച് 28, 2009

ജാതി സമ്പ്രദായം എറെക്കൂറെ അപ്രത്യക്ഷമായി. സ്വജാതിക്കാരെ ഇപ്പോൾ അന്വേഷിക്കുന്നത്‌ വിവാഹം വരുമ്പോൾ മാത്രമായി ജനങ്ങൾക്ക്‌. ഇനി മകളോ മകനോ അന്യജാതിക്കാരിൽ നിന്നും വിവാഹം ചെയ്താൽ അത്‌ ഒരു ആധുനികതയുടെ സ്റ്റൈൽ ആയി കാണാനും തുടങ്ങി.
ജാതി ചോദിക്കുന്നതും പറയുന്നതും തെറ്റ്‌– പ്രത്യേകിച്ചും ജാതിയിൽ ഒരുകാലത്ത്‌ താഴെക്കിടയിൽ ഉള്ളവരോട്‌. നല്ലത്‌ തന്നെ.
പിന്നെ സർക്കാരെ, നിങ്ങൾ എന്തിനാണ്‌ ഞങ്ങളോട്‌ ജാതി ചോദിക്കുന്നത്‌. ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ജാതിയേതെന്ന് പറഞ്ഞേ പറ്റൂ. ഞങ്ങൾ ജാതി വിട്ടിട്ടു കാലം കുറെ ആയി. ഞങ്ങളെ ജാതിയും [...]

അയ്യപ്പ സംസ്കാരത്തിന്റെ പ്രസക്തി

മാര്‍ച്ച് 18, 2009

എത്ര ജനങ്ങളാണ്‌ ശബരിമലയിൽ ദർശനത്തിന്‌ പോകുന്നത്‌. കറുത്ത വസ്ത്രങ്ങൾ ധരിച്ച്‌, മാലയിട്ട്‌, താടി വളർത്തി…
ലാളിത്യം, വിനയം, ഭക്തി, മന:ശ്ശാന്തി, അഹിംസ, പ്രകൃതിയോടുള്ള ആരാധന, സമഭാവന, മറ്റു മതങ്ങളിലെ വ്യക്തികളോടുള്ള ബഹുമാനവും സൗഹൃദവും എന്നീ പല ശീലങ്ങൾ അനുവർത്തിച്ച്‌ ഓരോ വർഷവും കുറച്ച്‌ നാളുകൾ കഴിയുമ്പോൾ ഉണ്ടാകുന്ന അത്മീയാനുഭൂതി ലഭിക്കുക എന്നത്‌ നല്ലത്‌ തന്നെ.
എന്നാൽ ഈ ഗുണങ്ങൾ എത്രപേർ ഉൾക്കൊണ്ടിട്ടുണ്ട്‌ എന്ന് സംശയം ഉണ്ട്‌. കാരണം, കേരളത്തിൽ അയ്യപ്പ സംസ്കാരം വളരുമ്പോഴും മദ്യപാനശീലം ജനങ്ങളിൽ കൂടുകയാണ്‌ ഉണ്ടായത്‌. ലാളിത്യം [...]