“ബഹുഭാര്യത്തം (polygyny) നല്ലതാണൊ?”
എത്രയോ തലമുറകൾ ബഹുഭാര്യത്തം പാലിച്ചു ജീവിച്ചു. പണമില്ലാത്തവന് ഭാര്യയെ കിട്ടാതാവരൂത് എന്നു മാത്രം.
മിക്ക പുരാണ കഥാപാത്രങ്ങൾക്കും ഒന്നിൽ കൂടുതൽ ഭാര്യകൾ സുലഭം. ശ്രീരാമന്റെ അച്ഛൻ ദശരഥനു മൂന്ന് ഭാര്യമാർ. മഹാഭാരത കാലത്തും പലർക്കും ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നു.
“ബഹുഭർത്തൃത്തമോ (pOlyandry)?”
അതും തെറ്റില്ല; വിശാലമനസ്സൊടെ കാര്യങ്ങൾ അംഗീകരിക്കൻ തയ്യാറായാൽ. പഞ്ചാലി എന്ന കഥാപാത്രവും 5 ഭർത്താക്കന്മാരും. 5 പുത്രന്മാരും കാമം ഉള്ളവർ ആണെന്നു മനസ്സിലാക്കാനും സുന്ദരിയായ ദ്രൗപതിയിയരു കുടിലിൽ ഒരാൾ മാത്രം അനുഭവിക്കുന്ന സ്ഥിതിവിശേഷം മക്കൽ [...]
Posts Tagged ‘പ്രകൃതി’
polyandry, polygyny and polyamory
ഏപ്രില്‍ 16, 2009ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-5
ഏപ്രില്‍ 5, 2009ഭക്ഷണത്തിനായി മറ്റു ജീവികളെ കഴിക്കുന്നതിനെ ഞാൻ എതിർക്കുമ്പോഴും ഞാൻ സസ്യഭുക്കാണ് എന്നു അറിയുമ്പോഴും ഒരുപാട് പേരും വാദിക്കുന്നത് “ഭക്ഷണത്തിന് മറ്റ് ജീവികളെ കഴിക്കുന്നത് പ്രകൃതീനിയമം അല്ലേ? ഒരു ജീവി വേറെ ജീവിയെ തിന്നുകയെന്നത് സ്വാഭാവികം മാത്രം. എന്തിനാണ് പ്രകൃതീനിയമങ്ങൾ തെറ്റിക്കുന്നത്?” എന്നും മറ്റുമാണ്.
നമ്മൾ മനുഷ്യർ അങ്ങിനെ എല്ലാ കാര്യങ്ങൾക്കും പ്രകൃതീ നിയമങ്ങൾക്കനുസൃതമായല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രകൃതീയിലെ മറ്റു ജീവികളെക്കാൾ വിശേഷ ബുദ്ധിയുള്ള മനുഷ്യൻ എത്രയോ കാലമായി പ്രകൃതീനിയമങ്ങൾ അതിജീവിച്ചു കഴിയുന്നു. പരസ്പരം യുദ്ധം ചെയ്യാതെ, തമ്മിൽ തമ്മിൽ [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-2
ഏപ്രില്‍ 5, 2009സ്കൂൾ പഠപുസ്തകത്തിലും അമർ ചിത്ര കഥകളിലും ശ്രീ ബുധന്റെ ചെറുപ്പകാലത്തിൽ ഉണ്ടായ സംഭവങ്ങൾ എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ദയാലുവായ സിദ്ധാർഥൻ ദേവദത്തൻ എയ്തിട്ട പക്ഷിയെ രക്ഷിക്കുന്നതും, രാമായണത്തിലെ ജടായുവിന്റെ ത്യാഗവും മറ്റും. പുരാണങ്ങളിൽ എല്ലായിടത്തും മൃഗങ്ങൾ ആദരിക്കപ്പെടുന്നുണ്ട്. മഹാവിഷ്ണു കിടക്കുന്ന അനന്തൻ എന്ന മഹാസർപ്പം, മുരുകൻ വാഹനമാക്കിയ മയിൽ തുടങ്ങി അനേകം.
അമ്മ കുറെ അന്ധവിശ്വാസങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ടായിരുന്നു. പൂച്ചയെ ഉപദ്രവിച്ചാൽ വയസ്സു കാലത്തു കാൽ വിറയ്ക്കുമത്രേ. പല്ലിയോ ഗവുളിശാസ്ത്രത്തിന്റെ ആശാൻ. പഴുതാരയോ, സരസ്വതിയുടെ വാഹനമത്രെ. എലി ഗണപതിയുടെ വാഹനം. [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-4
ഏപ്രില്‍ 5, 2009ഹിന്ദുമതത്തിലെ അടിസ്ഥാനപരമായ വിശ്വാസങ്ങളിൽ ഒന്നാണ് മരണാനന്തരം വീണ്ടും ജന്മമുണ്ടാവുമെന്നും കർമ്മങ്ങളുടെ ഗുണമനുസരിച്ചു എതു ജീവിയായും പുനർജന്മം എടുക്കാം എന്നും. ഹിന്ദു- ബുദ്ധ-ജൈന മതങ്ങൾ അവരുടെ ജീവിതരീതി അഹിംസയിൽ ഊന്നിയതാക്കി. മൃഗങ്ങളോടും പ്രകൃതിയിലേ മറ്റ് ജീവജാലങ്ങളോടും അവയെല്ലാം ഈശ്വരന്റെ സൃഷ്ടികളായതു കൊണ്ട് ആദരവോട് കൂടി പെരുമാറണമെന്ന തത്വം പാലിച്ചു പോന്നു. ഹിന്ദുക്കളിൽ പല ദൈവങ്ങളും മനുഷ്യരൂപികളല്ല. ഏറ്റവും ഭീകരമായ നാഗങ്ങളിൽ പോലും ദേവസാന്നിധ്യം കാണുന്നവരായിരുന്നു ഹിന്ദുക്കളിൽ പല വിഭാഗങ്ങളും. നാഗങ്ങൾക്ക് സർപ്പക്കാവുകൾ എല്ലാ വലിയ വീടുകളിലും അടുത്ത [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?-3
ഏപ്രില്‍ 4, 2009സസ്യഭുക്കായതു കൊണ്ട് കേരളത്തിൽ ജീവിക്കാൻ കുറച്ചൊക്കെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു കല്യാണത്തിനോ വിശേഷത്തിനോ പോയാൽ വേറിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും കൃസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും വിശേഷങ്ങൾക്ക് പോയാൽ ഉച്ചക്ക് ഭക്ഷണം മിക്കവാറും ബിരിയാണി ആയിരിക്കും. അതു കഴിക്കാതെ ചോറു മതി എന്നു പറഞ്ഞാൽ ചോറു കിട്ടും. പക്ഷെ കറികൾ ഒന്നും കാര്യമായി ഉണ്ടാവില്ല. എങ്ങിനേയോ കഴിച്ചെന്നു വരുത്തി അതൃപ്തമായ മനസ്സോടെ പോകേണ്ടി വരും. “ഇയാൾ എവിടുന്നു വരുന്നു” എന്ന് ആൾക്കാർ നോക്കും പോലെ തോന്നും. അങ്ങിനെ ആൾക്കൂട്ടത്തിൽ [...]
ഞാൻ എന്തു കൊണ്ട് സസ്യഭുക്കായി?–1
ഏപ്രില്‍ 4, 2009ഞാൻ മാംസം ഇതുവരെ കഴിച്ചിട്ടില്ല. 10 വർഷം മുൻപ് വരെ മൽസ്യം കഴിക്കുമായിരുന്നു. ഇപ്പോൾ മുട്ട മാത്രമെ non veg ആയി കഴിക്കാറുള്ളൂ.
അമ്മയുടെ വീട്ടിൽ മാംസാഹാരം ഉപയോഗിക്കാറില്ലയിരുന്നു. സസ്യഭുക്കുകളായിരുന്നു അമ്മയുടെ വീട്ടുകാർ. അഛൻ അമ്മയെ കല്യാണം കഴിച്ചപ്പോൾ അവർ തമ്മിൽ ഉള്ള ഒരു adjustment ആയിരുന്നിരിക്കണം എന്റെ വീട്ടിൽ മാംസാഹാരം വയ്ക്കാത്തത്.
കൊച്ചുനാളിലെ മൃഗങ്ങളോട് എനിക്കു അനുകമ്പ ആയിരുന്നു. വീട്ടിൽ വളർന്നിട്ടുള്ള പൂച്ചകൾ എല്ലാം ഞങ്ങളുടെ -എന്റെയും 2 മൂത്ത ചേച്ചിമാരുടേയും സ്നേഹം നുകർന്നിട്ടുണ്ട്. അവർക്കൊക്കെ പേരുകളും [...]
ആഗോള താപനിലയും ലൈറ്റ് ഓഫ് ചെയ്യലും
മാര്‍ച്ച് 30, 2009ജനങ്ങളെ ബോധവൽക്കരിക്കാൻ ഇതൊക്കെ നല്ലത് തന്നെ. എന്നാൽ ജനസംഖ്യാ പെരുപ്പം എന്ന വിഷയം എല്ലാരും മറന്നത് പോലെ. ജനപെരുപ്പം നിയന്ത്രിക്കാതെ ഇനി ലോകത്തിന് രക്ഷയില്ല. ആഗോള താപനില ഉയരുന്നതിന് മനുഷ്യൻ എന്ന ഒരേ ഒരു ജീവിവർഗ്ഗം മാത്രമണ് കാരണം. ജനസംഖ്യാ നിയന്ത്രണത്തിന് സാമൂഹികമായ പരിഹാരമാർഗ്ഗങ്ങളും ശസ്ത്രപരമായവയും സ്വീകരിച്ചേ മതിയാവൂ
അത്യാഗ്രഹികളുടെ ഭൂമി
മാര്‍ച്ച് 15, 2009ഭൂമി ആരുടേതാണ്?
മനുഷ്യരുടേതെന്ന് ചില മതങ്ങൾ പറയും. മനുഷ്യരുടേതും മറ്റെല്ലാ ജീവികളുടെതുമാണെന്ന് വേറെ ചില മതങ്ങളും.
ആരുടെതുമല്ലാ ദൈവത്തിന്റേതെന്നും പറയാം.
ഏതായാലും പ്രായോഗികമായി ഇത് പലരുടേയും കൈയിലാണ്. വില കൊടുക്കാതെ ഒരു തുണ്ട് ഭൂമി പോലും കിട്ടില്ല. പണ്ട് കാട്ടിൽ പോയി കാട് വെട്ടി കൃഷി ചെയ്യമായിരുന്നു. ഇന്ന് അങ്ങിനെ ചെയ്യാൻ കാടില്ല. എല്ലാം ഒരൊരുത്തർക്ക് പതിച്ചു കൊടുത്തിരിക്കുന്നു.
പ്രകൃതീ വിഭവങ്ങൾ എല്ലാരുടെതും ആണെന്നും അതിൽ ആര്ർക്കും അവകാശമില്ല എന്നും, അധ്വാനത്തിന്റെ വിലയാണ് അതിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ എന്നും മാര്ർക്സിയൻ സിദ്ധാന്തം [...]
മനുഷ്യപ്പാലോ?
മാര്‍ച്ച് 15, 2009മനുഷ്യ സ്നേഹം മാത്രമെ ശ്രേഷ്ടമായിട്ടുള്ളൂ എന്നും മൃഗങ്ങൾ ഈ ലോകത്ത് പ്രധാനമല്ല എന്ന മാതിരിയാണ് നമ്മുടെ ഇന്നത്തെ നയങ്ങൾ എല്ലാം. മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്നത് ഒരു കുറവാണ് പലർക്കും. മനുഷ്യരുടെ കാര്യം കഴിഞ്ഞിട്ടു പോരെ, മനുഷ്യരല്ലേ പ്രധാനം എന്നെല്ലം അത്തരക്കാരെ ഒതുക്കാൻ വാദഗതിയും ഉണ്ടാവും.
ഒരു ചോദ്യം. നാം നിത്യേന പശുവിൻ പാൽ കുടിക്കുന്നു. ചായയിലും തൈരിലും, നെയ്യിലും എല്ലാം പശുവിന്റെ പാൽ. ഒരു മൃഗത്തിന്റെ ഹോർമോൺ ആണ് പാൽ എന്ന് ചിന്തിച്ചാൽ അതു കഴിക്കാൻ അറയ്‌ക്കും. ഞാൻ [...]
നീ എന്തിനിത്ര വലിയ സൗധം പണിതു?
മാര്‍ച്ച് 9, 2009പ്രകൃതി ചോദിച്ചൂ:
എന്തിനു് നീയിത്ര വലിയ സൗധം പണിതു?
അതോ?
ചെറിയ വീട്ടിൽ താമസം മോശമല്ലേ..
ആൾക്കാർ ഞാൻ ചെറിയവനെന്നു് വിചാരിച്ചാലോ?
എന്റെ പെൺമക്കളെ നല്ല മട്ടിൽ കെട്ടിക്കാൻ വലിയ ഭവനം വേണ്ടേ?
വയസ്സു കാലത്തു താമസിക്കാൻ ഒരു വീട് വേണ്ടേ?
പ്രകൃതി ചോദിച്ചൂ:
ഈ മതിൽ പണിയാൻ നീ എന്റെ കുന്നുകൾ നിലം പരിശാക്കി
ഇവിടെ നിന്നിരുന്ന ആൽമരവും തേൻമാവും വെട്ടി മാറ്റിയില്ലേ
അതിൽ കൂടുകെട്ടിയ പക്ഷികൾ ഇന്നില്ല
ഇതിനായി ഇടിച്ചിട്ട കുന്നിൽ കാട്ടുകൊഴിയും കുറുക്കനും ഇന്നില്ല
ഇതിനായി കോരിയ പുഴമണ്ണിൽ മുട്ടയിട്ടിരുന്ന മൽസ്യവും ഇന്നില്ല
ഇതിൽ ഉപയോഗിച്ച സാധനങ്ങൾ ഉണ്ടാക്കാൻ എത്ര ഇന്ധനങ്ങൾ [...]
