എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘ജീവിതാനുഭവങ്ങൾ’

എസ്‌. ബി. ഐ. യും വീട്‌ വായ്പയും

സെപ്റ്റംബര്‍ 20, 2009

സർക്കാർ സെർവീസ്സിൽ കയറിയിട്ട്‌ പതിനാലു വർഷം കഴിഞ്ഞു. സമ്പാദ്യം നോക്കുമ്പോൾ ഒന്നും കാണുന്നില്ല. കിട്ടിയ ശമ്പളം ഒക്കെ എവിടെ പോയി? എവിടെയൊക്കെയോ നഷ്ടങ്ങൾ ഉണ്ടായി. ഒരു സർക്കാർ ഉദ്യോഗസ്ഥന്‌ ജീവിതകാലത്ത്‌ ഒരു സ്ഥലവും വീടും വയ്ക്കാനും മക്കളെ പഠിപ്പിക്കാനും കെട്ടിക്കാനും ഒക്കെ മാത്രമെ കഴിയൂ. കൂടുതൽ ഒന്നും പറ്റില്ല. അതെങ്കിലും നടക്കേണ്ടേ? വളരാത്ത നിക്ഷേപങ്ങളിൽ പൈസ ഇട്ടാൽ ഉള്ളതും പോകും.
ഏതായാലും കൂട്ടുകാർ പലരും മുൻപേ സ്ഥലം വാങ്ങി വച്ചത്‌, കഴിഞ്ഞ രണ്ട്‌ മൂന്ന് വർഷം കൊണ്ടുണ്ടായ സ്ഥല [...]

സ്വവർഗ്ഗരതി കുറ്റകരം അല്ലാതാക്കുന്നത്‌ നല്ലതാണ്‌

ജൂണ്‍ 28, 2009

സ്വവർഗ്ഗരതി കുറ്റകരമാക്കിയ Indian Penal Code ന്റെ സെക്ഷൻ 377 എടുത്ത്‌ കളയാൻ കേന്ദ്രം ആലോചിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ഞാൻ സ്വർഗ്ഗാനുരാഗി അല്ല എന്നത്‌ ആദ്യമെ പറഞ്ഞു കൊള്ളട്ടെ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ എല്ലാം കൃസ്റ്റ്യൻ, മുസ്ലീം സദാചാരവിശ്വാസങ്ങളെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്നത്‌ എനിക്കിഷ്ടമല്ല. ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം സാമൂഹികനിയമങ്ങൾ രൂപീകരിക്കെണ്ടത്‌. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയല്ല.
രതിവികാരം സമൂഹം അംഗീകരിക്കെണ്ട സമയം അതിക്രമിച്ചു. രതിയുടെ പേരിൽ ഉള്ള ചൂഷനവും,അക്രമവും ആണ്‌ അവസാനിപ്പിക്കേണ്ടത്‌. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളിൽ സർക്കാരും സമൂഹവും ഇടപെടുകയല്ല വേണ്ടത്‌, അവസരങ്ങൾ [...]

ചേര മരവും താന്നി മരവും

ജൂണ്‍ 25, 2009

ചേര മരമാണൊ ചേരി മരമാണൊ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഈ മരത്തെ പരിചയപ്പെടുന്നത്‌ കഴിഞ്ഞ ദിവസം ആണ്‌. താമസിക്കുന്ന കോളനിയിലെ കുട്ടിപ്പട മുഴുവൻ ഹനുമാന്റെ മുഖം പോലെ വീർപ്പിച്ച മുഖങ്ങളുമായി നടക്കുന്നതു കണ്ടു. ചുണ്ടുകൾ എല്ലാരുടേയും തടിച്ചിട്ടുണ്ട്‌. ചോദിച്ചപ്പൊ മനസ്സിലായത്‌ ചേരമരത്തിന്റെ പഴങ്ങൾ പറിച്ച്‌ തിന്നതിന്റെ അനന്തര ഫലമാണത്‌ എന്നാണ്‌.
അപ്പൊഴൊന്നും ഇങ്ങിണി ഒരു മരം ഉണ്ട്‌ എന്നു ഇവിടെ ആരും അറിഞ്ഞിരുനില്ല. പിന്നെ ഒരു നാട്ടറിവുല്ലയാൾ പറഞ്ഞൂ അതെ ചേര മരമാണ്‌ എന്ന്. ചേരമരത്തിന്റെ അടുത്തൂടെ പോയാൽ [...]

അഭിസാരികകളുടെ നാട്ടിലേക്ക്‌.. അങ്ങിനെ ഒരു നാടുണ്ടെങ്കിൽ..

ജൂണ്‍ 24, 2009

ഈ സമൂഹത്തിന്റെ സദാചാര ചിന്തകൾ അതികേമം തന്നെ. ഇവിടെ മദ്യപിക്കാം, ജോലിയും വൻലാഭവും വാഗ്ദാനം ചെയ്തു മറ്റുള്ളവരെ ചതിക്കാം, ഒരു ദയയും ഇല്ലാതെ ജീവികളെ കൊല്ലാം, ജാതി മത അടിസ്ഥാനത്തിൽ മനുഷ്യരെ വേർത്തിരിച്ച്‌ കാണാം.. എല്ലാം സദാചാരം. പക്ഷെ പ്രണയവും സെക്സും വർജ്ജ്യം. സ്ത്രീയെ വെറുക്കുന്ന പുരുഷനും പുരുഷനെ വെറുക്കുന്ന സ്ത്രീയും ഇവിടെ ആത്മീയ ഗുരുക്കൾ. രാഷ്ട്രീയവും ഹർത്താലും അവോളം ആകാം. ലൈംഗികം അതിയായ പാപം.
സ്വന്തം ജീവിതം അവലോകനം ചെയ്യുമ്പോൾ പുരുഷനെ വെറുക്കുന്ന, അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ [...]