എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

Posts Tagged ‘ജീവിതം’

തലമുറകൾ പാരമ്പര്യം തുടരുന്നു

സെപ്റ്റംബര്‍ 20, 2009

അമ്മേ,
മുലകൊടുത്ത്‌ ലാളിച്ചുവളർത്തിയ പൈതൽ ആയിരുന്നില്ലേ?
തറവാട്‌ പൊളിച്ച്‌ വീതിക്കാൻ സമ്മതിച്ചതെന്താണ്‌?
മുത്തശ്ശിയും മുതുമുത്തശ്ശിയും പിച്ചവച്ചു നടന്നതും മരിച്ചതും അവിടല്ലേ?
ഭാര്യയായ അമ്മായായ സ്ത്രീ മറന്നുവോ
അവൾ സഹൊദരിയായിരുന്നതും മകളായിരുന്നതും?
തറവാട്‌ പൊളിച്ച കിട്ടിയ പണം
വൃദ്ധമന്ദിരത്തിൽ സ്ഥലം ബുക്ക്‌ ചെയ്യാൻ കൊടുക്കുക
എന്തെന്നാൽ തറവാടിന്റേയും ഓർമകളുടേയും മൂല്യമേ
പാരമ്പര്യത്തിനും ഉണ്ടാവൂ, മക്കളത്‌ കണ്ടിരിക്കുന്നു
ഓർമ്മകളും സ്നേഹവും മാറി നിൽക്കട്ടെ
മക്കൾ തങ്ങളുടെ മക്കളെ പോറ്റാൻ പാഞ്ഞു നടക്കുന്നു
തലമുറകൾ പാരമ്പര്യം തുടരുന്നു

സ്വവർഗ്ഗരതി കുറ്റകരം അല്ലാതാക്കുന്നത്‌ നല്ലതാണ്‌

ജൂണ്‍ 28, 2009

സ്വവർഗ്ഗരതി കുറ്റകരമാക്കിയ Indian Penal Code ന്റെ സെക്ഷൻ 377 എടുത്ത്‌ കളയാൻ കേന്ദ്രം ആലോചിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ഞാൻ സ്വർഗ്ഗാനുരാഗി അല്ല എന്നത്‌ ആദ്യമെ പറഞ്ഞു കൊള്ളട്ടെ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ എല്ലാം കൃസ്റ്റ്യൻ, മുസ്ലീം സദാചാരവിശ്വാസങ്ങളെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്നത്‌ എനിക്കിഷ്ടമല്ല. ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം സാമൂഹികനിയമങ്ങൾ രൂപീകരിക്കെണ്ടത്‌. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയല്ല.
രതിവികാരം സമൂഹം അംഗീകരിക്കെണ്ട സമയം അതിക്രമിച്ചു. രതിയുടെ പേരിൽ ഉള്ള ചൂഷനവും,അക്രമവും ആണ്‌ അവസാനിപ്പിക്കേണ്ടത്‌. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളിൽ സർക്കാരും സമൂഹവും ഇടപെടുകയല്ല വേണ്ടത്‌, അവസരങ്ങൾ [...]

പൈങ്കിളി ലോകം

മേയ് 24, 2009

ഞാൻ സ്കൂൾ വിദ്യാർഥി ആയിരിക്കുമ്പോൾ ബുദ്ധിജീവിയായിരുന്ന (എന്നു വച്ചാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ സ്ഥിരമായി വായിക്കുകയും സൂക്ഷിച്ച്‌ വയ്ക്കുകയും ചെയ്യുമായിരുന്ന) ഒരു കസിൻ വീട്ടിൽ വരുമായിരുന്നു. അയാൾ പൈങ്കിളി മാസികകളെ വിമർശിച്ചിരുന്നത്‌ ഓർമ്മ വരുന്നു. അന്നത്തെ ‘ബുദ്ധിജീവികൾ’ ‘മാ’ മാസികകൾ എന്നു വിളിച്ച്‌ കളിയാക്കിയിരുന്ന മനോരമ, മാമാങ്കം, മനോരാജ്യം തുടങ്ങിയ മാസികകൾ ഒരുപാടു പേരു വായിക്കുമായിരുന്നു. ടെലിവിഷൻ ഇല്ലായിരുന്ന കാലത്ത്‌ സീരിയലിനു പകരം വീട്ടമ്മമാർക്ക്‌ ആശ്വാസം ആയിരുന്നത്‌ ‘മാ’ മാസികകളിൽ വന്നിരുന്ന തുടർക്കഥകൾ ആയിരുന്നു. ആ ’sweet seventies’ [...]

സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യസന്യാസി -സ്ത്രീ എന്ന “നീചജീവി”

മേയ് 3, 2009

പുതിയ ജീവിത രീതികൾക്കനുസ്സരിച്ച്‌ സമൂഹവും മാറാൻ തയ്യാറാകണം.
സ്ത്രീകൾ സന്തോഷ്‌ മാധവന്റെ അല്ലെങ്കിൽ അതുപോലെ ഉള്ളവരുടെ ചുറ്റും കൂടി നിൽക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ട്‌. ലൈംഗികസുഖം അനുഭവിക്കണമെങ്കിൽ ഇത്തരം കാപട്യങ്ങൾ നടത്തിയാലെ ഇവിടെ പറ്റൂ എന്നു ‘കപട’ (എന്താണോ ഈ കപടം? സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യ സന്യാസിയും, സ്ത്രീ സുഖം അനുഭവിച്ചിട്ടും ദൈവീകം പറയുന്നവൻ കപടനും ആക്കി, സ്ത്രീ എന്ന ‘നീചജീവിയെ’ ചുറ്റിപറ്റി ആത്മീയതയുടെ അളവുകോൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു കപട) സമൂഹത്തിൽ, അതേ നാണയത്തിലൂടെ [...]

വിവാഹം കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം

ഏപ്രില്‍ 21, 2009

അങ്ങിനെ പറഞ്ഞതിന്‌ ഒരു കാരണം ഉണ്ട്‌. വിവാഹം കുടുംബക്കാർ തമ്മിൽ അറിഞ്ഞു ഉത്തരവാദിത്വത്തൊടെ നടത്തി തുടർന്നും അങ്ങിനെ തന്നെ പോകുമെന്ന് ഉള്ളവർക്ക്‌ മാത്രമെ സുരക്ഷിതമായ ബന്ധം ആവുകയുള്ളൂ. വിവാഹ ജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾ മുതൽ അതിഭീകരമായ അവസ്ഥകൾ വരെ ഉണ്ടാകാം. അതെല്ലാം വിവാഹിതരവുന്ന യുവതീയുവാക്കൾക്ക്‌ തുടക്കത്തിൽ സങ്കൽപ്പിക്കാൻ കഴിയുക പോലും ഇല്ല.
1. വിവാഹം കഴിച്ചാൽ നല്ല പണചിലവുണ്ടാകും. അതിനുള്ള വരുമാനം ഉണ്ടാവണം
2. ഭാര്യ, ഭർത്താവ്‌, കുട്ടികൾ ആർക്കും മാറാരോഗങ്ങൾ, ജനിതക രോഗങ്ങൾ ഇവ ഉണ്ടാവാം. അതു കൊണ്ടുപോകാൻ [...]

polyandry, polygyny and polyamory

ഏപ്രില്‍ 16, 2009

“ബഹുഭാര്യത്തം (polygyny) നല്ലതാണൊ?”
എത്രയോ തലമുറകൾ ബഹുഭാര്യത്തം പാലിച്ചു ജീവിച്ചു. പണമില്ലാത്തവന്‌ ഭാര്യയെ കിട്ടാതാവരൂത്‌ എന്നു മാത്രം.
മിക്ക പുരാണ കഥാപാത്രങ്ങൾക്കും ഒന്നിൽ കൂടുതൽ ഭാര്യകൾ സുലഭം. ശ്രീരാമന്റെ അച്ഛൻ ദശരഥനു മൂന്ന് ഭാര്യമാർ. മഹാഭാരത കാലത്തും പലർക്കും ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നു.
“ബഹുഭർത്തൃത്തമോ (pOlyandry)?”
അതും തെറ്റില്ല; വിശാലമനസ്സൊടെ കാര്യങ്ങൾ അംഗീകരിക്കൻ തയ്യാറായാൽ. പഞ്ചാലി എന്ന കഥാപാത്രവും 5 ഭർത്താക്കന്മാരും. 5 പുത്രന്മാരും കാമം ഉള്ളവർ ആണെന്നു മനസ്സിലാക്കാനും സുന്ദരിയായ ദ്രൗപതിയിയരു കുടിലിൽ ഒരാൾ മാത്രം അനുഭവിക്കുന്ന സ്ഥിതിവിശേഷം മക്കൽ [...]

മദ്യവും ഗാർഹികാസ്വസ്ഥ്യവും

ഏപ്രില്‍ 7, 2009

കേരളത്തിൽ ഒരോ കൊല്ലവും വൻതോതിൽ കോടിക്കണക്കിന്‌ രൂപയുടെ മദ്യമാണ്‌ വിറ്റഴിക്കപ്പെടുന്നത്‌. മദ്യഷാപ്പുകളിലും ബാറുകളിലും പുരുഷൻമാരെ മാത്രമെ കാണാറുള്ളു. അതിനർത്ഥം ഇത്രയും മദ്യം അകത്താക്കുന്നത്‌ കേരളത്തിലെ പുരുഷൻമാർ ആണെന്നാണ്‌. സ്ത്രീകൾ പങ്ക്‌ ചേരാത്ത ഈ സുരപാന ആഘോഷങ്ങൾ അവർക്ക്‌ ന്യായമായും രസിക്കാൻ സാധ്യത ഇല്ല. അവർക്കു നീരസവും അസ്വസ്ഥതയും സ്വാഭാവികമായി ഉണ്ടാവുകയും ചെയ്യും.
വിട്ടിലെ പുരുഷൻമാർ അമിതമായി മദ്യം കഴിക്കുകയും അതു കുടുംബത്തിനെ സാമ്പത്തികാമായി ബാധിക്കുകയും ചെയ്യുമ്പോൾ പെണ്ണുങ്ങളുടെ നീരസം ദുരിതമായി മാറുന്നു. കുടുംബവഴക്കുകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്‌.
വിറ്റഴിക്കുന്ന മദ്യക്കുപ്പികളുടെ നല്ലൊരു [...]

അവയവദാനം ജീവദാനം

മാര്‍ച്ച് 31, 2009

നല്ല ഹൃദയമുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്‌. ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക, കരൾ എന്നീ ആന്തരികാവയവങ്ങൾ ദാനം ചെയ്ത്‌, മറ്റൊരു മനുഷ്യജീവിയെ നരകയാതനയിൽ നിന്നും രക്ഷപ്പെടുത്താനും മരണത്തിൽ നിന്നും കൈ പിടിച്ചു ജീവിതത്തിലേക്ക്‌ കൊണ്ട്‌ വരാനും തയ്യറായവർ.
ചില നല്ല മനുഷ്യർ ഉറ്റവർ മരിക്കുമ്പോൾ അവരുടെ മരണാന്തരം വൃക്ക, കണ്ണുകൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നു. മരിച്ചു കഴിഞ്ഞു കുറച്ച്‌ സമയത്തിനുള്ളിൽ വെറും മണ്ണായി മാറുന്ന ഒന്നാണ്‌ നമ്മുടെ ശരീരം. അവയവം വെറൊരാൾക്ക്‌ കൊടുത്താൽ അതിനേക്കാൽ [...]

ഓരോ കുപ്പായങ്ങൾ

മാര്‍ച്ച് 30, 2009

കേരളത്തിൽ കുറേ വിഭാഗങ്ങൾ ഉണ്ട്‌. ഓരോ വിഭാഗവും ഒറൊ തരം കുപ്പായങ്ങൾ അണിഞ്ഞ്‌ എന്തൊക്കെയോ വലിയ തത്വങ്ങളുടേയും വിശ്വാസങ്ങളുടെയും വക്താക്കളായി സമൂഹത്തിൽ ജീവിക്കുന്നു, പ്രവർത്തിക്കുന്നു. മതപരമായ കുപ്പായങ്ങൾ, ജാതികുപ്പായങ്ങൾ, രാഷ്ട്രീയപരമായ കുപ്പായങ്ങൾ എല്ലാം ഉണ്ട്‌. വ്യത്യസ്തമായ വർണ്ണക്കുപ്പായങ്ങൾ.
പല കുപ്പായങ്ങളും അന്തരാഷ്ട്രതലത്തിൽ പ്രബലമായ സംഘടനകളുടേതാണ്‌. ചിലത്‌ ദേശീയ തലത്തിലും.
ഒരോന്നിലും ഒരുപാട്‌ വിശ്വാസികൾ ഉണ്ട്‌. ഒരൊരു സമൂഹവും അവരവരുടെ വിശ്വാസം ഏറ്റവും സത്യമെന്നു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അതിലേക്ക്‌ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഏതാണ്‌ സത്യം? എല്ലാത്തിലും സത്യമുണ്ടാവാം, അസത്യവും [...]

ജാതി ചോദിക്കരുത്‌ സോദരാ

മാര്‍ച്ച് 28, 2009

ജാതി സമ്പ്രദായം എറെക്കൂറെ അപ്രത്യക്ഷമായി. സ്വജാതിക്കാരെ ഇപ്പോൾ അന്വേഷിക്കുന്നത്‌ വിവാഹം വരുമ്പോൾ മാത്രമായി ജനങ്ങൾക്ക്‌. ഇനി മകളോ മകനോ അന്യജാതിക്കാരിൽ നിന്നും വിവാഹം ചെയ്താൽ അത്‌ ഒരു ആധുനികതയുടെ സ്റ്റൈൽ ആയി കാണാനും തുടങ്ങി.
ജാതി ചോദിക്കുന്നതും പറയുന്നതും തെറ്റ്‌– പ്രത്യേകിച്ചും ജാതിയിൽ ഒരുകാലത്ത്‌ താഴെക്കിടയിൽ ഉള്ളവരോട്‌. നല്ലത്‌ തന്നെ.
പിന്നെ സർക്കാരെ, നിങ്ങൾ എന്തിനാണ്‌ ഞങ്ങളോട്‌ ജാതി ചോദിക്കുന്നത്‌. ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ജാതിയേതെന്ന് പറഞ്ഞേ പറ്റൂ. ഞങ്ങൾ ജാതി വിട്ടിട്ടു കാലം കുറെ ആയി. ഞങ്ങളെ ജാതിയും [...]