പുതിയ ജീവിത രീതികൾക്കനുസ്സരിച്ച് സമൂഹവും മാറാൻ തയ്യാറാകണം.
സ്ത്രീകൾ സന്തോഷ് മാധവന്റെ അല്ലെങ്കിൽ അതുപോലെ ഉള്ളവരുടെ ചുറ്റും കൂടി നിൽക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ട്. ലൈംഗികസുഖം അനുഭവിക്കണമെങ്കിൽ ഇത്തരം കാപട്യങ്ങൾ നടത്തിയാലെ ഇവിടെ പറ്റൂ എന്നു ‘കപട’ (എന്താണോ ഈ കപടം? സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യ സന്യാസിയും, സ്ത്രീ സുഖം അനുഭവിച്ചിട്ടും ദൈവീകം പറയുന്നവൻ കപടനും ആക്കി, സ്ത്രീ എന്ന ‘നീചജീവിയെ’ ചുറ്റിപറ്റി ആത്മീയതയുടെ അളവുകോൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു കപട) സമൂഹത്തിൽ, അതേ നാണയത്തിലൂടെ [...]
Posts Tagged ‘കേരളം’
സ്ത്രീ സ്പർശനം ഇല്ലാത്തവൻ സത്യസന്യാസി -സ്ത്രീ എന്ന “നീചജീവി”
മേയ് 3, 2009“ഹിന്ദുമതം ഒരു മതമല്ല”, “ഭൂരിപക്ഷ മതമാണ്”
ഏപ്രില്‍ 15, 2009“നിങ്ങൾ ഭൂരിപക്ഷമല്ലേ, ഞങ്ങൾ പാവം ന്യൂനപക്ഷം. ആനുകൂല്യങ്ങൾ അർഹിക്കുന്നവർ”
“നിങ്ങളുടേത് ഒരു മതമല്ല. നിങ്ങൾക്ക് ഒരു മതഗ്രന്ഥമുണ്ടോ? എത്ര ദൈവങ്ങളാണ് നിങ്ങൾക്കുള്ളത്”
ക്രിസ്റ്റ്യൻ, മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട പല സുഹൃത്തുക്കളും എന്നൊട് പലപ്പോഴും പറഞ്ഞ കാര്യങ്ങൾ ആണിത്.
ഇതു രണ്ടും ഒരു ശ്വാസത്തിൽ ആണ് ഒരുപാട് പേരും പറയുന്നത്. പരസ്പരവിരുദ്ധമാണെങ്കിലും.
ന്യൂനമതവിഭാഗങ്ങൾ എന്നു വിളിക്കുന്ന ചിലമതങ്ങൾ രാഷ്ട്രീയമായി പ്രബലരാണ്. വോട്ട് ഒന്നായി വിശ്വാസികളെ കൊണ്ട് ചെയ്യിക്കാൻ അവരുടെ മതനേതാക്കൾക്ക് സാധിക്കും. ഈ മതവിശ്വാസികൾ തമ്മിൽ ഉള്ള ഐക്യമാണ് കാരണം. കൂടാതെ ഈ വിഭാഗങ്ങളിലെ ജനങ്ങളെ [...]
മദ്യവും ഗാർഹികാസ്വസ്ഥ്യവും
ഏപ്രില്‍ 7, 2009കേരളത്തിൽ ഒരോ കൊല്ലവും വൻതോതിൽ കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. മദ്യഷാപ്പുകളിലും ബാറുകളിലും പുരുഷൻമാരെ മാത്രമെ കാണാറുള്ളു. അതിനർത്ഥം ഇത്രയും മദ്യം അകത്താക്കുന്നത് കേരളത്തിലെ പുരുഷൻമാർ ആണെന്നാണ്. സ്ത്രീകൾ പങ്ക് ചേരാത്ത ഈ സുരപാന ആഘോഷങ്ങൾ അവർക്ക് ന്യായമായും രസിക്കാൻ സാധ്യത ഇല്ല. അവർക്കു നീരസവും അസ്വസ്ഥതയും സ്വാഭാവികമായി ഉണ്ടാവുകയും ചെയ്യും.
വിട്ടിലെ പുരുഷൻമാർ അമിതമായി മദ്യം കഴിക്കുകയും അതു കുടുംബത്തിനെ സാമ്പത്തികാമായി ബാധിക്കുകയും ചെയ്യുമ്പോൾ പെണ്ണുങ്ങളുടെ നീരസം ദുരിതമായി മാറുന്നു. കുടുംബവഴക്കുകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.
വിറ്റഴിക്കുന്ന മദ്യക്കുപ്പികളുടെ നല്ലൊരു [...]
അവയവദാനം ജീവദാനം
മാര്‍ച്ച് 31, 2009നല്ല ഹൃദയമുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്. ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക, കരൾ എന്നീ ആന്തരികാവയവങ്ങൾ ദാനം ചെയ്ത്, മറ്റൊരു മനുഷ്യജീവിയെ നരകയാതനയിൽ നിന്നും രക്ഷപ്പെടുത്താനും മരണത്തിൽ നിന്നും കൈ പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനും തയ്യറായവർ.
ചില നല്ല മനുഷ്യർ ഉറ്റവർ മരിക്കുമ്പോൾ അവരുടെ മരണാന്തരം വൃക്ക, കണ്ണുകൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നു. മരിച്ചു കഴിഞ്ഞു കുറച്ച് സമയത്തിനുള്ളിൽ വെറും മണ്ണായി മാറുന്ന ഒന്നാണ് നമ്മുടെ ശരീരം. അവയവം വെറൊരാൾക്ക് കൊടുത്താൽ അതിനേക്കാൽ [...]
ഓരോ കുപ്പായങ്ങൾ
മാര്‍ച്ച് 30, 2009കേരളത്തിൽ കുറേ വിഭാഗങ്ങൾ ഉണ്ട്. ഓരോ വിഭാഗവും ഒറൊ തരം കുപ്പായങ്ങൾ അണിഞ്ഞ് എന്തൊക്കെയോ വലിയ തത്വങ്ങളുടേയും വിശ്വാസങ്ങളുടെയും വക്താക്കളായി സമൂഹത്തിൽ ജീവിക്കുന്നു, പ്രവർത്തിക്കുന്നു. മതപരമായ കുപ്പായങ്ങൾ, ജാതികുപ്പായങ്ങൾ, രാഷ്ട്രീയപരമായ കുപ്പായങ്ങൾ എല്ലാം ഉണ്ട്. വ്യത്യസ്തമായ വർണ്ണക്കുപ്പായങ്ങൾ.
പല കുപ്പായങ്ങളും അന്തരാഷ്ട്രതലത്തിൽ പ്രബലമായ സംഘടനകളുടേതാണ്. ചിലത് ദേശീയ തലത്തിലും.
ഒരോന്നിലും ഒരുപാട് വിശ്വാസികൾ ഉണ്ട്. ഒരൊരു സമൂഹവും അവരവരുടെ വിശ്വാസം ഏറ്റവും സത്യമെന്നു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അതിലേക്ക് ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഏതാണ് സത്യം? എല്ലാത്തിലും സത്യമുണ്ടാവാം, അസത്യവും [...]
കടക്കെണി ഇന്നത്തെ ഏറ്റവും വലിയ സമൂഹിക വിപത്ത്
മാര്‍ച്ച് 28, 2009ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടുക- അതു ഇന്നത്തെ കാലഘട്ടത്ത് ഒരു ശീലമായിട്ടുണ്ട്. വരുമാനത്തിനപ്പുറം ചിലവാക്കുകയും, ചെറിയ ജീവിതം നയിക്കാൻ തയാറാവാത്തതും ഒരു നല്ല മനുഷ്യസമൂഹത്തിന് ചേർന്ന മൂല്യങ്ങൾ അല്ല.
ചെറിയ ജീവിതം നയിക്കുന്നത് മോശമായ അവസ്ഥയാണിന്ന്. വരുമാനം കുറഞ്ഞവർ പോലും വിലക്കൂടിയ മോബെയിൽ ഫോണുകൾ കൊണ്ട് നടക്കുന്നു. അത്യാവശ്യം ഒന്നും ഇല്ലെങ്കിലും വലിയ കാറുകൽ വാങ്ങാൻ തൽപര്യപ്പെടുന്നു. കടക്കെണിയിൽ പെട്ടവർ പിഞ്ച് കുഞ്ഞുങ്ങളേയും കൊന്ന് ആത്മഹത്യ ചെയ്യുന്നു.
ഇസ്ലാമിക സമ്പ്രദായപ്രകാരമുള്ള പലിശരഹിത ധനസമ്പ്രദായം നല്ലതാണ്. വായ്പാ മേളകൾ ഒക്കെ സമൂഹത്തിന്റെ [...]
സാത്വികർ വസിക്കുന്നിടം God’s own Country
മാര്‍ച്ച് 28, 2009ആരൊക്കെയോ നമ്മുടെ നാടിനെ Gods own country എന്ന് പേരിട്ടിരിക്കുന്നു-ടൂറിസം വിൽക്കാൻ വേണ്ടി. അതും നമ്മുടെ പൊങ്ങച്ചത്തിന്റെ ഭാഗം തന്നെ
ഒരു ശരിയായ Gods own country ൽ ആളുകൾ സാത്വികരും, നല്ല പെരുമാറ്റശീലമുള്ളവരും, സഹായമനോഭവം ഉള്ളവരും, വിനയവും ലാളിത്യമുള്ളവരും ഒക്കെ ആയിരിക്കും. മരുഭൂമിയാണെങ്കിലും ഒന്നും ഇല്ലാത്തവരാണെങ്കിലും ഇത്തരം സന്മനസ്സുള്ളവർ ഉള്ള സ്ഥലമാണ് Gods own country. അല്ലാതെ ദുരാഗ്രഹികളും, അഹന്തയും പൊങ്ങച്ചവും ഉള്ളവരും, എന്തിനേയും വെല്ലുവിളിക്കുകയും അപഹസിക്കുകയും ചെയ്യുന്നവരും ഉള്ള ആൾക്കാർ പാർക്കുന്ന സ്ഥലത്തെ അങ്ങിനെ വിളിക്കുന്നത് [...]
മലയാളിയുടെ മൂല്യങ്ങൾ
മാര്‍ച്ച് 13, 2009മൂല്യച്യുതി എന്ന് ചിലരൊക്കെ കേഴുന്നതു പ്രധാനമായും ലൈംഗികമായ മൂല്യശോഷണം മാത്രം ഉദ്ദേശിച്ചാണ്. എന്നാൽ വേറേയും എന്തൊക്കെ മൂല്യങ്ങളാണ് ഇവിടെ ഇല്ലാതായത്.
മലയാളിക്ക് ഇന്ന് നഷ്ടപ്പെട്ടത് കുറെ സ്വഭാവ ഗുണങ്ങളാണ്. ആത്മാര്ർഥമായ സ്നേഹ ബന്ധങ്ങൾ, വിനയം, ദൈവഭക്തി, ലജ്ജ ഇതൊക്കെ നഷ്ടപ്പെട്ടപ്പൊൾ ധനം, അഹന്ത, നിസ്സംഗത എന്നിവയും പ്രണയത്തിൻ പകരം കാമം ഇവയൊക്കെ മലയാളിയുടെ പുതിയ ഭാവങ്ങൾ ആയി മാറിക്കഴിഞ്ഞു. അതാണ് മുൻപ് ഗൃഹങ്ങളിൽ ചുവരുകളിൽ തൂക്കിയിട്ടിരുന്ന പൂർവികന്മരുടെ ചിത്രങ്ങൾ ഇന്ന് പുതിയ ഭവനങ്ങളിൽ കാണാതിരിക്കുന്നത്. മലയാളി പെൺകൊടികൾ തമിഴ്, [...]
കേരളം മാറിപ്പോയി
മാര്‍ച്ച് 13, 2009കഴിഞ്ഞ അഞ്ച് വർഷക്കാലം എന്തെല്ലാം മാറ്റങ്ങളാണ് ഇവിടെ വരുത്തിയിട്ടുള്ളത്? ഇന്നു ഗ്രാമങ്ങളിൽ പോലും ആളുകൾ മൊബൈൽ ഫൊണുകൾ അതും മുന്തിയ ഇനങ്ങൾ കൊണ്ടുനടക്കുന്നു. കുഗ്രാമങ്ങളിൽ പോലും വിലകൂടിയ കാറുകൾ സുലഭം. കമ്പ്യുട്ടർ, ഇന്റർനെറ്റ് കൂടാതെ കേബിൾ ടിവി എന്നിവ വരുത്തിയ മാറ്റങ്ങൾ വേറെ. അതിനെല്ലം ഉപരി മലയാളി കുടുംബങ്ങൾ ഇന്നു പുറം ലോകവുമായി ബന്ധം പുലർത്തുക മാത്രമല്ല ഒരോ കുടുംബത്തിലേയും അംഗങ്ങൾ വിദേശത്തും കേരളത്തിനു് പുറത്തും കഴിഞ്ഞവരാണ്.
കേരളത്തിന്റെ പാരമ്പര്യം സംസ്കാരം എന്നൊക്കെ പറയുന്നത് ഇന്നു അബദ്ധമാണ്. അതെല്ലം [...]
