IPC 377 മാറ്റണം -ലൈംഗികസ്വാതന്ത്ര്യം മൗലികാവകാശം
വായു, ജലം, ഭക്ഷണം എന്നിവ കഴിഞ്ഞാൽ എല്ലാ ജീവികളും ചെയ്യുന്ന (അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്ന) ഒന്നാണ് ഇണചേരൽ. പ്രത്യുൽപാദനത്തിനാണെന്നു വിചാരിച്ചൊന്നും അല്ല ജീവികൾ അതു ചെയ്യുന്നത്. വികാരശമനത്തിനാണ്. മനുഷ്യനും അത്തരത്തിൽ വികാരം ഉണ്ട് എന്നു മാത്രമല്ല ഇണചെരൽ സാധ്യമാവാത്ത സാഹചര്യത്തിൽ കടുത്ത മാനസിക ക്ലേശം അനുഭവിക്കുകയും ചെയ്യും. മൃഗങ്ങളിൽ ബലം കൂടിയ ആണുങ്ങൾക്കാണ് മിക്കപ്പൊഴും ഇണചേരുവാൻ സാധിക്കുക. മനുഷ്യരുടെ ഇടയിൽ ധനവാന്മാർക്കും. ജോലി ഇല്ലാത്തവന് വിവാഹം കഴിക്കാൻ പോലും സാധിക്കാത്ത സമൂഹത്തിൽ, ജോലിയും പണവും ഉള്ളവൻ പെണ്ൺ കെട്ടി ലൈംഗികം അനുഭവിക്കുന്നത് കണ്ടു കൊതിക്കാനെ ഇല്ലാത്തവനു കഴിയൂ. പണവും സാഹചര്യങ്ങളും ഇല്ലാത്തവന് വിവാഹം പോയിട്ട്, പെണ്ണുങ്ങളും ആയി ഇടപെടാൻ പോലും അവസരം കിട്ടില്ല. സമൂഹത്തിലെ യാഥാസ്ഥിതിക നിയമങ്ങൾ എല്ലാം പണ്ടു മുതലെ ഉപരിവർഗ്ഗം മതങ്ങളുടെ സഹായത്തോട് കൂടി സൃഷ്ടിച്ചവയാണ്. ജനാധിപത്യവും വിവരവും ഉള്ള ശാസ്ത്രീയ സമൂഹം ഇത്തരം കൂട്ടരുടെ ആധിപത്യം അനുവദിക്കരുത്.
മതങ്ങൾ അവരുടെ അനുയായികളെ ശാസിച്ചാൽ മതി, എങ്ങിനേ ജീവിക്കണം എന്ന്. അവർക്ക് ഇഷ്ടമില്ലാത്തതൊന്നും സമൂഹത്തിൽ നടക്കരുത് എന്ന് പറഞ്ഞാൽ ഇന്ന് മനുഷ്യരാശി എങ്ങും എത്തില്ലായിരുന്നു. ശാസ്ത്രത്തെ തന്നെ പിഴുതെറിയാനും തങ്ങൾ സ്വന്തം താൽപര്യങ്ങൾക്കായി പറഞ്ഞു പരത്തുന്ന അന്ധവിശ്വാസങ്ങൾ എല്ലാരുടേയും മേൽ അടിച്ചേൽപ്പിക്കുകയുമാണ് മതങ്ങൾ മനുഷ്യചരിത്രം മുതൽ ചെയ്തു പോരുന്നത്. IPC 377 പരിഷ്ക്കരിക്കുന്ന കാര്യത്തിലെങ്കിലും ഇവരുടെ താൽപര്യങ്ങൾക്ക് സർക്കാർ വഴങ്ങരുത്.
Categorized in മതം, മനുഷ്യാവകാശം and വിമർശനാത്മ ചിന്തകൾ
Tags: മതം, മനുഷ്യാവകാശം, സമൂഹം
സ്വവർഗ്ഗരതി നിഷിധമായ മതങ്ങൾ അവരുടെ അനുയായികളെ മാത്രം അത് ഉൽബോധിപ്പിച്ചാൽ പോരെ? ലോകം മുഴുവൻ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കണം എന്ന് പറയുന്നത് ഫാസിസം ആണ്. ഭാരതത്തിന്റെ സംസ്കാരത്തെ കുറിച്ച് നിർവ്വചിക്കേണ്ടതില്ല. ഇവിടെ വിവിധ തരം സംസ്കാരങ്ങൾ ഉണ്ട്. അതിൽ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുരോഗമന വിശ്വാസികളെ ഇത്രയും കാലം അടിച്ചമർത്തിയാണ് മതങ്ങൾ അവരുടെ തേർവ്വാഴ്ച്ച ഇവിടെ നടത്തുന്നത്. അവർ അച്ചടക്കം പാലിച്ച് പുരോഗമനചിന്താഗതിക്കാരെ അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ വിടുകയാണ് വേണ്ടത്. അല്ലാതെ അവർക്ക് ചേരാത്തത് വേറെ ആർക്കും പാടില്ലാ എന്നും മറ്റും പറഞ്ഞ് മറ്റുള്ളവരുടെ വിശ്വാസത്തിനു മേൽ കടന്നു കയറ്റമല്ല ചെയ്യേണ്ടത്
Categorized in നിരീക്ഷണം and മനുഷ്യാവകാശം
Tags: മതം, മനുഷ്യാവകാശം, സമൂഹം
സ്വവർഗ്ഗരതി കുറ്റകരമാക്കിയ Indian Penal Code ന്റെ സെക്ഷൻ 377 എടുത്ത് കളയാൻ കേന്ദ്രം ആലോചിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ഞാൻ സ്വർഗ്ഗാനുരാഗി അല്ല എന്നത് ആദ്യമെ പറഞ്ഞു കൊള്ളട്ടെ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ എല്ലാം കൃസ്റ്റ്യൻ, മുസ്ലീം സദാചാരവിശ്വാസങ്ങളെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്നത് എനിക്കിഷ്ടമല്ല. ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം സാമൂഹികനിയമങ്ങൾ രൂപീകരിക്കെണ്ടത്. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയല്ല.
രതിവികാരം സമൂഹം അംഗീകരിക്കെണ്ട സമയം അതിക്രമിച്ചു. രതിയുടെ പേരിൽ ഉള്ള ചൂഷനവും,അക്രമവും ആണ് അവസാനിപ്പിക്കേണ്ടത്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളിൽ സർക്കാരും സമൂഹവും ഇടപെടുകയല്ല വേണ്ടത്, അവസരങ്ങൾ നിഷേധിക്കതിരിക്കുകയാണ്. വിവാഹത്തിലൂടെ മാത്രമെ ലൈംഗിക ബന്ധം പാടുള്ളൂ എന്നത് തന്നെ മനുഷ്യാവകാശ ലംഘനമാണ്.
ജനസംഖ്യ പെരുകി പെരുകി, ജീവിതം ദുസ്സഹമാകുന്ന, പരിസ്ഥിതി തകരുന്ന സ്ഥിതി എത്തിയ സ്ഥിതിക്ക്, ഇനി സർക്കാർ ചെയ്യേണ്ടതു, വിവാഹം, കുട്ടികൾ ഇവയുടെ ബന്ധനങ്ങളിൽ പെടാതെ നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങൾ കൊടുക്കുയാണ്. ലൈംഗിക ബന്ധം ലഭിക്കാൻ ആരും വിവാഹത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കണം.
Categorized in അനുഭവം, ജീവിതം, മനുഷ്യാവകാശം and വിമർശനാത്മ ചിന്തകൾ
Tags: ജീവിതം, ജീവിതാനുഭവങ്ങൾ, വിമർശനാത്മക ചിന്തകൾ, society
ചേര മരമാണൊ ചേരി മരമാണൊ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഈ മരത്തെ പരിചയപ്പെടുന്നത് കഴിഞ്ഞ ദിവസം ആണ്. താമസിക്കുന്ന കോളനിയിലെ കുട്ടിപ്പട മുഴുവൻ ഹനുമാന്റെ മുഖം പോലെ വീർപ്പിച്ച മുഖങ്ങളുമായി നടക്കുന്നതു കണ്ടു. ചുണ്ടുകൾ എല്ലാരുടേയും തടിച്ചിട്ടുണ്ട്. ചോദിച്ചപ്പൊ മനസ്സിലായത് ചേരമരത്തിന്റെ പഴങ്ങൾ പറിച്ച് തിന്നതിന്റെ അനന്തര ഫലമാണത് എന്നാണ്.
അപ്പൊഴൊന്നും ഇങ്ങിണി ഒരു മരം ഉണ്ട് എന്നു ഇവിടെ ആരും അറിഞ്ഞിരുനില്ല. പിന്നെ ഒരു നാട്ടറിവുല്ലയാൾ പറഞ്ഞൂ അതെ ചേര മരമാണ് എന്ന്. ചേരമരത്തിന്റെ അടുത്തൂടെ പോയാൽ ചൊറിഞ്ഞു പൊള്ളി വീർക്കുമെന്ന്. അതിനു പ്രതിവിധി താന്നി മരമാണത്രെ!
നാട്ടു വിശ്വാസം : ചേര മരത്തിന്റെ അടുത്തു പോയി അലെർജി പിടിച്ചാൽ താന്നി മരത്തിന്റെ അടുത്തു പോയി പറയണം അത്രെ..
“താനിയമ്മാവാ താന്നിയമ്മാവാ
ചേരയമ്മാവൻ ചതിച്ചു”
അല്ലെങ്കിൽ താന്നിമരത്തിന്റെ അടുത്തു വെറ്റില്ലയും പാക്കും കൊണ്ട് പോയി ദക്ഷിണ വച്ചു ചേരമരത്തിന്റെ കടുംകൈയിൽ നിന്നും മുക്തമാക്കാൻ പ്രാർത്ഥിച്ചാലും മതി…
എന്തായാലും, ആയുർവ്വേദ കടകളിൽ ചോദിച്ചാപ്പൊ അവർക്ക് ചേര മരത്തിന്റെ പ്രധിവിധി താന്നി മരത്തിന്റെ ഇലയും, കമ്പും, കായും ഒക്കെ ആണു എന്ന് പറഞ്ഞു. ഈ നാട്ടരിവു ഒരുപാട് പേർക്കുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്.
ഏതായാലും ചേരമരത്തിന്റെ പഴം കഴിച്ച കുട്ടിപ്പടക്ക് മുതിർന്നവരിൽ നിന്നും കണക്കിനു ശകാരം കിട്ടി.രണ്ടാം ദിവസം എല്ല കുട്ടികളുടെയും മോന്തകൂടുതൽ വീർത്തു, ചുണ്ടുകൾ തടിച്ചു മലർന്ന് എന്തൊക്കെയോ വികൃതരൂപങ്ങൾ ആയി.
അലെർജിക്കുള്ള മരുന്നു ഇംഗ്ലീഷ് ഡോക്ടറിന്റെ അടുത്ത് പോയി വാങ്ങി കൊടുത്തു.
ഇങ്ങിനെ ആരേയും അടുപ്പിക്കാത്ത വിഷ പക്വങ്ങൾ ഉള്ള ചേര മരവും, അതിന്റെ ക്രൂരതകൾക്ക് പരിഹാരമായി സാത്വികസ്വഭാവമുള്ള താന്നി മരവും … പ്രകൃതിയുടെ ഈ ഭാവങ്ങൾ പുത്തൻ അനുഭവമായി ഏതായാലും.
Categorized in അനുഭവം, നിരീക്ഷണം and പ്രകൃതി
Tags: ജീവിതാനുഭവങ്ങൾ, വിമർശനാത്മക ചിന്തകൾ
ഈ സമൂഹത്തിന്റെ സദാചാര ചിന്തകൾ അതികേമം തന്നെ. ഇവിടെ മദ്യപിക്കാം, ജോലിയും വൻലാഭവും വാഗ്ദാനം ചെയ്തു മറ്റുള്ളവരെ ചതിക്കാം, ഒരു ദയയും ഇല്ലാതെ ജീവികളെ കൊല്ലാം, ജാതി മത അടിസ്ഥാനത്തിൽ മനുഷ്യരെ വേർത്തിരിച്ച് കാണാം.. എല്ലാം സദാചാരം. പക്ഷെ പ്രണയവും സെക്സും വർജ്ജ്യം. സ്ത്രീയെ വെറുക്കുന്ന പുരുഷനും പുരുഷനെ വെറുക്കുന്ന സ്ത്രീയും ഇവിടെ ആത്മീയ ഗുരുക്കൾ. രാഷ്ട്രീയവും ഹർത്താലും അവോളം ആകാം. ലൈംഗികം അതിയായ പാപം.
സ്വന്തം ജീവിതം അവലോകനം ചെയ്യുമ്പോൾ പുരുഷനെ വെറുക്കുന്ന, അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ നല്ലപിള്ള ചമയാൻ വേണ്ടി അങ്ങിനെ അഭിനയിക്കുന്ന, വികാരങ്ങൾ അടിച്ചമർത്തിയ ഒരു സ്ത്രീ സമൂഹത്തിനെ ഞാൻ വെറുക്കുന്നു എന്നു സ്വയം മനസ്സിലാകുന്നു; എന്റെ മുഖത്തു പോലും നോക്കാതെ, ഞാൻ ഒരു നികൃഷ്ടമായ അനാവശ്യ വസ്തു എന്ന മാതിരി എന്നെ കണക്കാക്കുന്ന ഭാരതീയ സ്ത്രീ വർഗ്ഗം; ഒളിച്ചും പാത്തുമല്ലാതെ സ്ത്രീയുടെ സ്നേഹം അനുഭവിക്കാൻ യാതൊരു അവസരവും ലഭ്യമാക്കാത്ത ഒരു സമൂഹം; ഇതാണ് എന്റെ നാട്… എന്നെ ഒറ്റപ്പെടുത്തിയ എന്റെ നാട്.. ചിലപ്പോൾ ആഗ്രഹിക്കാറുണ്ട്… എന്നെ അംഗീകരിക്കുന്ന സ്ത്രീകൾ ഉള്ള ഒരു നാട്ടിലേക്ക് പാലായനം ചെയ്യാൻ. അവർ എല്ലാം അഭിസാരികകൾ ആണെങ്കിൽ പോലും എനിക്ക് ഒരു പ്രശ്നവും ഇല്ല. എന്റെ മുഖത്തു പോലും നോക്കാത്ത, പൊങ്ങച്ചക്കാരികളായ മലയാളി പെണ്ണുങ്ങൾ ഒരെണ്ണം പോലും ഇല്ലാത്ത, എന്നാൽ എന്നെ ഒരു മനുഷ്യനായി കാണാൻ കഴിയുന്ന അഭിസാരികകളുടെ നാട്ടിലേക്ക്.. അങ്ങിനെ ഒരു നാടുണ്ടെങ്കിൽ..
Categorized in അനുഭവം, ജീവിതം and നിരീക്ഷണം
Tags: ജീവിതാനുഭവങ്ങൾ
കേരളത്തിൽ ഒരുപാട് മദ്യപാനികൾ ഉണ്ട് എന്നത് പറയേണ്ട കാര്യം ഇല്ലല്ലോ?
അവർ ഒരുപാട് കാശ് മദ്യത്തിനു വേണ്ടി ചിലവാക്കുന്നുണ്ട്. ആ കാശ് അവരുടെ ഭാര്യക്കും കുട്ടിക്കും കൊടുത്തിരുന്നെങ്കിൽ സമൂഹികമായി കേരളം ഒരുപാട് മെച്ചപ്പെടുമായിരുന്നു.
എന്നാൽ മദ്യംത്തിൽ ഒരു വലിയ ശതമാനം ടാക്സ് ചുമത്തി സർക്കാർ ഖജനാവിലേക്ക് വരുമാനം ഉണ്ടാക്കുന്നുണ്ട്. അങ്ങിനെ മദ്യപാനിയുടെ കുടുംബത്തിനു സർക്കാർ കൂടുതൽ ദുരിതം നൽകുന്നു. അവർക്ക് ലഭിക്കേണ്ട കാശ് മദ്യപാനി മദ്യ ഷാപ്പിൽ കൊടുത്ത് മുടിക്കുമ്പോൾ അതിൽ കൈ ഇട്ടു വാരുകയാണ് സർക്കാർ ചെയ്യുന്നത്.
മദ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സർക്കാർ മദ്യപാനികളുടെ കുടുംബ ക്ഷേമത്തിനായി ഉപയോഗിക്കണം. ആ വരുമാനം അധർമമായ വരുമാനമാണ് -സ്വിസ്സ് ബാങ്കുകൾ ചെയ്യുന്നത് മാതിരി. മിക്ക സ്ഥിരം മദ്യപാനികളുടെ ഭാര്യമാരും മക്കളും അനുഭവിക്കുന്ന ദുരിതം കനത്തതാണ്. സ്ഥിരം മദ്യപാനിയുടെ ജീവിതരീതിയിൽ കഷടപ്പെടുന്ന ഇവരെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് -അല്ലതെ അവരുടെ കുടുംബവരുമാനത്തിന്റെ പങ്ക് ടാക്സിലൂടെ അടിച്ചെടുക്കുകയല്ല വേണ്ടത്.
അനുബന്ധം:
സർക്കാരിൽ ജോലി ചെയ്യുന്ന സ്ഥിരം മദ്യപാനികളുടെ കുടുംബങ്ങൾക്ക് പലതും ദുരിത ജീവിതത്തിനൊടുവിൽ സുഖജീവിതം ലഭിക്കും. എത്രയോ പേരുടെ മക്കൾക്കാണ് die in harness മുഖേന ജോലി ലഭിച്ചിട്ടുള്ളത്!!
Categorized in അനുഭവം, ജീവിതം, നിരീക്ഷണം, മനുഷ്യാവകാശം and വിമർശനാത്മ ചിന്തകൾ
Tags: സമൂഹം, life, society
ജനിച്ചാൽ കല്യാണം കഴിക്കാതെ ഒരു അസ്ഥിത്വം ഈ ഭൂമിയിൽ ഇല്ല മനുഷ്യന്. ദൈവം അങ്ങിനെ അല്ല ജീവികളെ സൃഷ്ടിച്ചിരിക്കുന്നത്. മിക്ക ജീവികൾക്കും സ്ഥിരമായി ഇണയില്ല. തോന്നുമ്പോൾ ഇണതേടും, ചേരും. മനുഷ്യൻ അതിൽ നിന്നും വ്യത്യസ്ഥൻ ആകണം എന്നതിൽ തർക്കമില്ല. എങ്കിലും ഇത്രയധികം പെറ്റ്പെരുകി ഭൂമിയിൽ ജീവിക്കാൻ കൊള്ളാത്ത അത്ര തിരക്ക് ഉണ്ടാക്കുകയും, കൂടാതെ മാലിന്യങ്ങളും നിറച്ച്, കുന്നും മലയും കാടുകളും ഇടിച്ച് നിരത്തി, മറ്റെല്ലാ ജീവികളെയും ഉന്മൂലനാശം വരുത്തി…ഇതെങ്ങോട്ടാ മനുഷ്യൻ പോകുന്നത്? ഭൂമിയിൽ നരകം സൃഷ്ടിക്കാനോ?
എന്റെ അഭിപ്രായത്തിൽ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യം ആണ്, അടിയന്തിരവും. എല്ലാ വ്യക്തികളെയും ആട്ടിപായിച്ച് കുടുംബം ഉണ്ടാക്കാൻ നിർബന്ധിക്കരുത്.. വേണ്ടവർ മാത്രം കുടുംബം ഉണ്ടാക്കിയാൽ മതി. സമൂഹികമായി ഉദാരവൽക്കരണം നടത്തി, സ്ത്രീ-പുരുഷ ബന്ധങ്ങൾ സമത്വപരമായി കാണാൻ സമൂഹം തയ്യാറാവുകയും, വിവാഹിതരായ സ്ത്രീകൾക്ക് മാത്രം കൊടുക്കുന്ന respect എല്ലാ സ്ത്രീകൾക്കും കൊടുക്കുകയും മറ്റും ചെയ്ത്, വിവാഹം കൂടാതെ തന്നെ വിവാഹത്തിൽ നിന്നും ഇന്ന് ലഭിക്കുന്ന സുഖങ്ങൾ അനുഭവിക്കാൻ അനുവദിക്കുകയും ചെയ്തു, മനുഷ്യരെ കുടുംബവും കുട്ടികളും ഉണ്ടാക്കാതെ കഴിയാൻ സാഹചര്യം ഉണ്ടാക്കുകയും ചെയ്താൽ മാത്രമെ, ഇങ്ങനെ പെറ്റ്പെരുകുന്ന അവസ്ഥയിൽ നിന്നും മോചനം ലഭിക്കുക ഉള്ളൂ..
Categorized in നിരീക്ഷണം, പ്രകൃതി and വിമർശനാത്മ ചിന്തകൾ
Tags: വിമർശനാത്മക ചിന്തകൾ, വിവാഹം
ഞാൻ സ്കൂൾ വിദ്യാർഥി ആയിരിക്കുമ്പോൾ ബുദ്ധിജീവിയായിരുന്ന (എന്നു വച്ചാൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ഥിരമായി വായിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്ന) ഒരു കസിൻ വീട്ടിൽ വരുമായിരുന്നു. അയാൾ പൈങ്കിളി മാസികകളെ വിമർശിച്ചിരുന്നത് ഓർമ്മ വരുന്നു. അന്നത്തെ ‘ബുദ്ധിജീവികൾ’ ‘മാ’ മാസികകൾ എന്നു വിളിച്ച് കളിയാക്കിയിരുന്ന മനോരമ, മാമാങ്കം, മനോരാജ്യം തുടങ്ങിയ മാസികകൾ ഒരുപാടു പേരു വായിക്കുമായിരുന്നു. ടെലിവിഷൻ ഇല്ലായിരുന്ന കാലത്ത് സീരിയലിനു പകരം വീട്ടമ്മമാർക്ക് ആശ്വാസം ആയിരുന്നത് ‘മാ’ മാസികകളിൽ വന്നിരുന്ന തുടർക്കഥകൾ ആയിരുന്നു. ആ ’sweet seventies’ കാലത്ത് മുട്ടത്ത് വർക്കി, കാനം, കോട്ടയം പുഷ്പരാജ് മുതലായവർ നിഷ്ക്കളങ്കരായ മലയാളിയുടെ മനസ്സിൽ മനോരാജ്യങ്ങൾ കെട്ടിപ്പടുക്കാൻ സഹായിച്ചിരുന്നു. എന്റെ കസിന്റെ വിമർശനം കേട്ടതോടു കൂടി എനിക്കും അൽപം ജാള്യത ഉണ്ടായി. ഞാനും കോട്ടയം പുഷപരാജിന്റെ ഡിറ്റക്റ്റീവ് നോവലുകളുടെ സ്ഥിരം വായനക്കാരനായിരുന്നു. മാതൃഭൂമിയിൽ ‘ബുദ്ധിജീവികൾ’ എഴുതി നിറച്ചിരുന്ന കാര്യങ്ങൾ മനസ്സിലായില്ലെങ്കിലും ആർക്കും പിറകോട്ട് നിൽക്കാൻ ഇഷ്ടപ്പെടാത്ത ഞാൻ പിന്നെ മാത്രുഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ തുടങ്ങി. അങ്ങിനെ ‘മാ’ മാസികകളോടും, കാനം, മുട്ടത്ത് വർക്കി, കോട്ടയം പുഷ്പ്പരാജ് ഇവരോടും എന്നന്നേക്കും വിടപറഞ്ഞു. എങ്കിലും അവർ നെയ്തു തന്നിരുന്ന മനോരാജ്യം ഇന്നും സുഖകരമായ ഓർമയാണ്.
അതു കഴിഞ്ഞ് നിരവധി ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഞാൻ ലജ്ജ കൂടാതെ പറയട്ടെ, എനിക്കു പൈങ്കിളി ഇഷ്ടമാണ്. സെക്സ് എന്റെ ഇഷ്ടവിഷയം തന്നെയാണ്. അത് മിക്കവരുടേയും ഇഷ്ടവിഷയം ആണ് എന്ന് എനിക്കറിയാം. ആരും സമ്മതിക്കൂല. മൃദുവായ വിഷയങ്ങൾ മതി ലോകത്ത് എന്ന അഭിപ്രായക്കാരനാണ് ഞാൻ. അല്ലാതെ physics ഉം chemistry യും പഠിച്ച് അണുവായുധഗവേഷണം നടത്തി പാക്കിസ്താന്റേയും ചീനയുടെയും തലേൽ ബോമ്പ് കൊണ്ടിട്ട് രാജ്യസ്നേഹം കാണിക്കാനോ, വലിയ പണവും പത്രാസും ഉള്ള ഉദ്യോഗസ്ഥനായി കീഴുദ്യോഗസ്ഥന്മാരുടെ മുൻപിൽ ഷൈൻ ചെയ്യാനോ, പലതരം ഗവേഷണങ്ങൾ നടത്തി ലോകം നന്നാക്കി വർദ്ധിച്ചു വരുന്ന ജനസംഖ്യക്ക് കാറുകളും എയർക്കണ്ടീഷനുകളും മറ്റും ഉണ്ടാക്കി കൊടുത്ത് ലോകം നന്നാക്കാം എന്നും മറ്റും ചിന്തിക്കാറില്ല. അങ്ങിനെ ചിന്തിക്കുന്നവരിൽ പലരും ലോകത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല എന്നും ഞാൻ തിരിച്ചറിയുന്നു. ഇത്തരം മസിലു പിടുത്തക്കാർ ആണ് പലപ്പൊഴും യുദ്ധങ്ങൾ ഉണ്ടാക്കുന്നത്, വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നത്, ജാതി, മത, രാഷ്ട്രീയ അടിസ്ഥാനത്തിൽ ലോകത്തിലെ പച്ച മനുഷ്യരെ ഒരോരു ഭാവങ്ങളിലും വേഷങ്ങളിലും കൂട്ടമായി ആട്ടിത്തെളിയിച്ച് നിത്യദുരിതത്തിലേക്കു വലിച്ചിഴക്കുന്നത്. അല്ലാതെ അൽപ്പം പൈങ്കിളിയും, മൃദുചിന്തകളും വച്ചു കൊണ്ടു നടക്കുന്ന ‘ബുദ്ധിയില്ലാ’ ജീവികളല്ല.
Categorized in അനുഭവം, ജീവിതം, നിരീക്ഷണം, മതം, രാഷ്ട്രീയം and വിമർശനാത്മ ചിന്തകൾ
Tags: ജീവിതം, വിമർശനാത്മക ചിന്തകൾ
കഴിഞ്ഞ ദിവസം ഓഫീസിൽ വച്ച് തീവ്രമായ ചർച്ച നടന്നു.. കുട്ടികളെ വളർത്താൻ സമയമില്ലാത്ത ആധുനിക ജീവിത ശൈലിയെപറ്റി.. ഇന്നു അഛനമ്മമ്മാർക്ക് ഒട്ടും സമയമില്ല. രണ്ട് പേരും ജോലിക്ക് പോകുന്നവരാണധികവും. ജോലിയിലെ പിരിമുറുക്കം രണ്ട് പേർക്കും ഒരുപോലെ തന്നെ. വീട്ടിൽ കുട്ടികളെ ജോലിക്കാർ ആണ് വളർത്തുന്നത്. അവർ ഒരോരുത്തർ വരും, പോകും. സ്നേഹവും ലാളനയും നന്നേ കുറവെ ഇന്നത്തെ കുട്ടികൾ പണ്ട് കാലത്തെ കുട്ടികളെ അപേക്ഷിച്ച് (എല്ലാ വീട്ടിലേയും കാര്യമല്ല) അനുഭവിക്കുന്നുള്ളൂ. അണു കുടുംബമായതു കൊണ്ട് അവർ അപ്പൂപ്പൻ, അമ്മൂമ്മ ഇവരുടെ സ്നേഹമൊന്നും അനുഭവിക്കുന്നില്ല. അഛൻ, അമ്മ ഇവരുടെ ടെൻഷൻ കഴിഞ്ഞു നേരമൊന്നും കിട്ടുമെന്നു പ്രതീക്ഷിക്കാനും വയ്യ. ആരോടും ഒന്നും തുറന്നു പറയാണോ, കൊഞ്ചനോ ഒന്നും പറ്റില്ല.
എന്റെ വാദം എന്തെന്നാൽ സമയം ഇല്ലെങ്കിൽ കുട്ടികളെ ഉണ്ടാക്കാൻ പോകരുത്. ഇത്ര യാന്ത്രികമായി കുട്ടികളെ ഉണ്ടാക്കി, കൂടുതൽ ടെൻഷൻ ജീവിതത്തിൽ ഉണ്ടാക്കിയിട്ടു കാര്യം എന്താണ്?
കുട്ടികളെ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണം വേണം, വിദ്യാഭ്യാസം ചെയ്യിക്കാനും, കല്യണം കഴിപ്പിക്കാനും, ജോലിക്കും എല്ലാം. അസുഖങ്ങൾ വന്നാൽ പിന്നെ പറയാനുമില്ല. അത്ര അപകടം പിടിച്ച ഒരു കാര്യമാണ് കുട്ടികളെ ഉണ്ടാക്കൽ. അതു ആർക്കും ചെയ്യാവുന്നതല്ല. എത്ര മാതാപിതാക്കളാണ് മക്കളെ കൊന്നു ആത്മഹത്യ ചെയ്യുന്നത്… കല്യാണം എന്നത് കുടുംബമുണ്ടാക്കാൻ കൊടുക്കുന്ന ലൈസൻസ് ആണല്ലോ. എന്നാൽ അങ്ങിനെ ഒരു ലൈസൻസ് കൊടുക്കുമ്പോൾ കുട്ടികളെ പോറ്റാനുള്ള കഴിവുണ്ടോ എന്നു നോക്കാറില്ല. പലർക്കും വിവാഹജീവിതത്തിനെ കുറിച്ച് ഒരു വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ല.
അങ്ങിനെ ഇതെല്ലം ചർച്ച ചെയ്തു ഞങ്ങൾ. എന്നാൽ കഴിഞ്ഞ ദിവസം ഭാര്യയുമായി വാക്കു തർക്കം കഴിഞ്ഞപ്പോൾ തോന്നിയത് മറ്റൊന്നാണ്.. മാതാപിതാക്കൾക്ക് സമയം ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ വഴക്ക് തന്നെയായിരിക്കും എപ്പോഴും… മറ്റത്, ഓഫിസ് കഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിടന്ന് ഉറങ്ങുന്നത് കൊണ്ട് വേറൊന്നും ആലോചിക്കാൻ സമയം ഇല്ല.
Categorized in Uncategorized