കേരളത്തില്‍ നടക്കാത്തത് പലതും മറ്റു പല സംസ്ഥാനങ്ങളിലും നടക്കും. അവിടെ നടക്കുന്നത് ഇവിടെ നടക്കണം എന്നും ഇല്ല. ഉദാഹരണത്തിന് തീവണ്ടികളില്‍ ഭിക്ഷക്കാര്‍. ഈയിടെ ഹൈദരബാദില്‍ പോയപ്പോ ഭിക്ഷക്കാരുടെ പ്രളയം കണ്ടു വണ്ടിക്കുള്ളില്‍. പല രോഗങ്ങള്‍, ചിലര്‍ ഒട്ടിയ വയറുമായി… ഇവര്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കാനുള്ള സംവിധാനം പോലും അവിടങ്ങളില്‍ സര്കാരു കള്‍ക്ക് കഴിയുന്നില്ല. ഭരണ യന്ത്രത്തിന്റെ വൈകല്യം ആണിത്. അരി ധാരാളം ഉത്പാദിപ്പിക്കുന്ന ആന്ധ്ര പ്രദേശ്. പക്ഷെ അവിടെ ജനങ്ങളില്‍ പലര്‍ക്കും വിശപ്പ് മാറ്റാന്‍ ഭക്ഷണം കിട്ടുന്നില്ല എങ്കില്‍ അവിടത്തെ ഭരണത്തിന്റെ പോരായ്മ തന്നെ ആണത്.
ഭരണ യന്ത്രം ഉണ്ടാക്കിയിരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവര്‍ പ്രവര്‍ത്തിക്കാന്‍ കുറെ നിയമങ്ങളും കൂടി ചേര്‍ന്നാണ്. ഇതില്‍ ഓരോ ഘടകത്തിന്റെയും ഗുണ നിലവാരം പ്രധാനമാണ്. ഒരു രാജ്യത്തിന്‍റെ നന്മയും ഉയര്‍ച്ചയും ഇവരില്‍ വളരെയധികം നിഷിപ്തം ആയിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി പ്രധാനമാണ്. നിയമിതരായാല്‍ അവര്‍ എന്ത് ചെയ്യുന്നു എന്നതും.
ഭരണ യന്ത്രം കാര്യക്ഷമം ആയിരിക്കെണ്ടതിന്റെ ആവശ്യം ജനം അറിഞ്ഞിരിക്കേണ്ടതാണ്.
സര്‍ക്കാരിലേക്ക് നിയമനം നടത്തുന്നത് വളരെ കാര്യക്ഷമമായ രീതിയില്‍ വേണം ചെയ്യേണ്ടത്.
ഇന്ന് എന്താണ് സംഭവിക്കുന്നത്? ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിയമന രീതി തന്നെ എടുക്കാം. പാത്തും പതിനഞ്ചും വര്ഷം കൂടുമ്പോള്‍ ഒരുമിച്ചു കുറെയേറെ പേരെ ഒരു തസ്തികയിലേക്ക് നിയമിക്കുന്നു. പിന്നെ അടുത്ത പത്തിരുപതു വര്ഷം ഒരു നിയമനവും ഇല്ല. കെ.എസ.ഇ.ബി യില്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ നിയമനം അങ്ങിനെയാണ്. 1992 ഇല 175 അസി. എഞ്ചിനീയര്‍മാരെ പി.എസ.സി. തിരഞ്ഞെടുത്തു നിയമിച്ചു. അതിനു ശേഷം ഇതുവരെ ആ തസ്തികയില്‍ നിയമനം ഒന്നും കാര്യമായി നടന്നിട്ടില്ല. ഇടക്ക് കുറെ പേരെ എടുത്ത് പിന്നീട് പിരിച്ചു വിട്ടു. ഇതുപോലെ ഒരു ഉദാസീനമായ നിയമന രീതി കാരണം സര്‍കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആണ് ബാധിക്കുന്നത്. ഒരു ബാച്ചില്‍ ഉള്ളവര്‍ റിട്ടയര്‍ ചെയ്താലേ അടുത്ത ബാച്ചില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കൂ. ചിലപ്പോ പത്തിരുപതു വര്‍ഷങ്ങള്‍ ജോലി ചെയ്താലും ഒരു പ്രമോഷന്‍ പോലും ലഭിക്കാതെ പോകാനും മതി. ഒരേ ബാച്ചില്‍ ഉള്ളവര്‍ ജോയിന്‍ ചെയ്ത തസ്തികയില്‍ ചിലര്‍ വിരമിക്കേണ്ടി വരുമ്പോള്‍ മറ്റു ചിലര്‍ വകുപ്പില്‍ തലവനായും വിരമിക്കുന്നു. ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ കാലയളവില്‍ പഠിച്ചിറങ്ങിയവരും തമ്മില്‍ ഇത്രയും അന്തരം ഒരു സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നല്ലതല്ല. സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് സീനിയര്‍ ആയവര്‍ ജൂനിയര്‍ ആയവര്‍ക്ക് പ്രവര്‍ത്തന രീതികള്‍ കാണിച്ചു കൊടുത്തും അവരെ നയിച്ചും ആണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു ബാച്ച് വിരമിച്ചു കഴിഞ്ഞു മാത്രം അടുത്ത ബാച്ച് കയറുമ്പോള്‍ അറിവുകളും പരിശീലനവും പകര്‍ന്നു നല്‍കപ്പെടാതെ പോകുന്നു. കൂടാതെ, പ്രമോഷന്‍ ഇല്ലാതെ ദശാബ്ദങ്ങളോളം ഒരു സ്ഥാപനത്തില്‍ കഴിയേണ്ടി വരുന്നത് ഉദ്യോഗസ്ഥരില്‍ നിരാശയും ജനിപ്പിക്കുന്നു. ബാച്ചിലെ സീനിയര്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാലും സ്വന്തം ബാച്ചില്‍ ഉള്ള ജൂനിയര്‍മാരുടെ മേല്‍ അജ്ഞാ ശക്തി കുറവായിരിക്കും. താഴ്ന്ന ഉദ്യോഗസ്ഥരില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവരോടുള്ള ആദരവും കുറയും. ഇതൊക്കെ കാര്യക്ഷമതയെ ബാധിക്കുന്നു. അതിനാല്‍ അതിനു പരിഹാരമായി എല്ലാ വര്‍ഷവും അല്ലെങ്കില്‍ എല്ലാ രണ്ടു വര്ഷം കൂടുമ്പോഴും ഓരോ തസ്തികയിലേക്ക് നിയമനം നടക്കണം. അങ്ങിനെ വരുമ്പോള്‍ സീനിയറും ജൂനിയറും തമ്മില്‍ പ്രായത്തിലും പക്വതയിലും അറിവിലും പരിജ്ഞാനത്തിലും ഒക്കെ വ്യത്യാസം ഉണ്ടാവും. അത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്വാധീനിക്കുന്നു. കൂടാതെ, ഒരേ ബാച്ചില്‍ പെട്ടവരില്‍ വലിയ ഔദ്യോഗിക അന്തരം ഉണ്ടാവാത്തതും നല്ലതാണ്. എല്ലാവര്ക്കും പ്രമോഷന്‍ സാധ്യത ഉറപ്പാവുന്നു. സര്‍കാര്‍ സ്ഥാപനം കൂടുതല്‍ കാര്യക്ഷമം അവന്‍ സഹായിക്കുന്നു.
കൂടാതെ, വാര്‍ഷിക നിയമനം പലേ തരത്തിലും ജനങ്ങള്‍ക്ക് ഗുണം ചെയ്യും. തൊഴില്‍ പ്രശ്നം ഒരുപാട് കുറയും. വാര്‍ഷിക നിയമനം മൂലം കോളേജില്‍ നിന്നും ഇതു ബാച്ചില്‍ പാസായി ഇറങ്ങുന്ന ഉദ്യോഗര്തിക്കും അവസരം ലഭിക്കുന്നു. വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട കാര്യമില്ല.
കേന്ദ്ര ഭരണത്തില്‍ യു.പി.എസ.ഇ. അതാണ് ചെയ്യുന്നത്. എല്ലാ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നു. എഞ്ചിനീയറിംഗ് പരീക്ഷ നടത്തുന്നു. അപ്പോള്‍ മേല്‍ പറഞ്ഞ പ്രശങ്ങള്‍ ഒഴിവാകുന്നു.
കേരളത്തിലും (ഇന്ത്യയിലെ ഒരു സംസ്ഥാനത്തും) അത് പോലെ എല്ലാ വര്‍ഷവും ഓരോ തസ്തികയിലേക്കും നിയമനം നടത്തണം. നിയമനം, നടത്തുന്ന രീതി, അതിന്റെ മേന്മ ഇതൊക്കെ ജനാധിപത്യത്തിന്റെ അടിത്തറയുടെ ശക്തിയെ ബാധിക്കും എന്നതിന് സംശയമില്ല. ഓരോ തസ്തികയിലേക്കും പത്തു ഇരുപതു വര്‍ഷത്തില്‍ ഒരിക്കല്‍ നിയമനം നടത്തുന്ന രീതി ഇനി നിര്‍ത്തിയെ മതിയാവൂ. പി.എസ.സി വിപുലമാക്കണം. വികല്യമാര്‍ന്ന അവരുടെ പരീക്ഷാ സംവിധാനങ്ങള്‍ പരിഷ്ക്കരിച്ചു ശാസ്ത്രീയമാക്കണം. ഇത് ഉദ്യോഗാര്‍ധികളുടെ മാത്രം കാര്യമല്ല. കേരള ജനതയുടെ ആവശ്യം ആണ്.
