എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

പടക്കം ബഹിഷ്ക്കരിക്കുക

രാവണ വിജയം കഴിഞ്ഞു അയോധ്യയില്‍ തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ ജനങ്ങള്‍ പടക്കം ഉപയോഗിച്ചു എന്നും അന്ന് മുതല്‍ ദീവാലി ദിവസം പടക്കം പൊട്ടിച്ചു ആഘോഷിക്കണം എന്നുമാണല്ലോ.
എന്നാല്‍ ശ്രീരാമന്‍ ജീവിച്ചിരുന്ന കാലം ഏതാണ്? ക്രിസ്തുവിനു ആയിര കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് .. അന്നത്തെ ജനസംഖ്യ എത്ര വരും.. ഏതാനും ആയിരങ്ങള്‍.. കൂടിയായാല്‍ ലക്ഷങ്ങള്‍ … ഇന്നത്തെ സെന്‍സസ് അനുസരിച്ചു എല്ലാ 25 വര്ഷം കൂടുമ്പോഴും ഇന്ത്യയിലെ ജനസംഖ്യ ഇരട്ടി ആവുന്നു എന്നാണു .. അപ്പോള്‍ ദീവാലി ദിവസം ഇന്ത്യയില്‍ ആകെ പൊട്ടിച്ച പടക്കം ഒരു നൂടാണ്ട് മുന്‍പ് പോലും ഇന്നത്തേതില്‍ നിന്നും ഒരു അമ്ശമേ ഉണ്ടാവൂ .. ഇപ്പൊ ജനസംഖ്യ കൂടുന്നത് കൂടാതെ ജനങ്ങളുടെ കൈയില്‍ പൈസയും ഉണ്ട്. മക്കളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഒരുപാട് പടക്കങ്ങള്‍ ഓരോ മാതാപിതാക്കളും വാങ്ങി കൊടുക്കുന്നു.

എത്ര രാസ പദാര്‍ഥങ്ങള്‍ ആണ് വായുവിലേക്ക് എല്ലാരും കൂടി തള്ളി വിടുന്നത് .. നാം ശ്വസിക്കുന്ന വായു അല്ലേ ? അത് വിഷളിപ്തം ആക്കണോ ? എത്ര എത്ര അസുഖങ്ങള്‍ ആണ് വരുന്നത് ..അവയവങ്ങള്‍ നശിക്കുന്ന അസുഘങ്ങള്‍ക്ക് കണക്കില്ല. കൂടാതെ പ്രകൃതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആണെന്ന് പറയാനും പറ്റില്ല.. മത്സ്യങ്ങള്‍ വെള്ളത്തില്‍ ജീവിക്കുന്നത് പോലെ ആണ് നമ്മള്‍ വായുവില്‍ ജീവിക്കുന്നത് .. ജലം മലിനപെട്ടാല്‍ മത്സ്യം ചത്തു പൊങ്ങുന്നത് എല്ലാര്‍കും അറിയാലോ.

ഒരുപാട് മതതീവ്രവാദികള്‍ പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നതിനെ പിന്താങ്ങാന്‍ വ്യാജ ശാസ്ത്രം പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നുമുണ്ട്. എന്റെ ഒരു എഞ്ചിനീയര്‍ സുഹൃത്തു പോലും ഇങ്ങനെ പറഞ്ഞു : “പടക്കം പൊട്ടിച്ചാല്‍ അന്തരീക്ഷ്ടത്തിലെ ബാക്ടീരിയ കളെ അത് നശിപ്പിച്ചു അന്തരീക്ഷം ശുദ്ധമാക്കും ” എന്ന് .. ഏതാണ് നമ്മുടെ ശാസ്ത്ര വിശകലനം… ജന കോടികള്‍ പടക്കം പൊട്ടിച്ചു പ്രകൃതി മലിനമാക്കുന്നതിനെ അതിര്‍ക്കാന്‍ ശാസ്ത്ര ബോധം ഉള്ളവര്‍ തയ്യാറാവണം . ശുദ്ധ വായു നമ്മുടെ മനുഷ്യാവകാശം ആണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് . സങ്കുചിത മതചിന്തകള്‍ വെടിഞ്ഞു ഭൂമിയെ സര്‍വ നാശത്തിലേക്ക് നയിക്കാവുന്ന ഈ പടക്കം പൊട്ടിക്കല്‍ എന്നാ ഏര്‍പ്പാട് നിര്തലാകാന്‍ ജനകീയ മുന്നേറ്റം ഉണ്ടാവണം ..

No Responses Yet to “പടക്കം ബഹിഷ്ക്കരിക്കുക”

Leave a Reply