എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

സ്ത്രീ

സ്ത്രീ എന്ന് വിളിക്കുന്നത് തന്നെ ലൈംഗികപരമായ സ്ത്രീ ഭാവത്തെ ആണ്. അല്ലെങ്കില്‍ സ്ത്രീ എന്നത് പുരുഷനുമായി വെറും അഞ്ചു ശതമാനത്തില്‍ താഴെ വ്യത്യാസം മാത്രമുള്ള ഒരേ സ്പീഷീസില്‍ പെട്ടതും, പുരുഷനുമായി അവസരങ്ങളും വിഭവങ്ങള്‍ക്കും വേണ്ടി മത്സരിക്കുന്നതും ആയ ജീവിവര്‍ഗം തന്നെയാണ്. പുരുഷനുമായി 95% വ്യത്യാസം ഒന്നുമില്ല എന്നാണു പറഞ്ഞു വരുന്നത്. എന്നാല്‍ ആ 5% പരസ്പരം ചില സമവാക്യങ്ങള്‍ ഉണ്ടാക്കുന്നു. പ്രകൃതിയുടെ അടിമകളായ എല്ലാ ജീവിവര്‍ഗ്ഗങ്ങളെ പോലെയും മനുഷ്യനും പ്രത്യുത്പാദനം നടത്താനാണ് പ്രകൃതിയുടെ തീരുമാനം. അത് കൊണ്ട് അങ്ങിനെ ഒരു ചെറിയ വ്യത്യാസം ഉണ്ടാക്കി പരസ്പരം അസ്വസ്ഥത ഉണ്ടാക്കി, പ്രകൃതി അതിന്റെ കാര്യം സാധിക്കുകയാണ് ചെയ്യുന്നത്. വിഷം പുരുഷനും സ്ത്രീക്കും ഒരുപോലെ ഉണ്ട് മനസ്സില്‍. ചതിയും സ്വാര്‍ധ്തയും ദുഷ്ടതയും തുടങ്ങിയ അല്പസ്വഭാവാത്തിനെ വിഷം എന്ന് വിളിച്ചാല്‍..
കവികള്‍ മനോരാജ്യത്തില്‍ ജീവിക്കുമ്പോള്‍ സ്ത്രീയുടെ സൌന്ദര്യവും ലൈംഗിക ഭാവവും കൂടുതല്‍ അവരുടെ മനസ്സില്‍ ഉണ്ടാവും, കാവ്യ സൃഷ്ടിക്കു അത് സൌന്ദര്യം നല്‍കുകയും ചെയ്യും. മറു ചട്ടകൂടുകളില്‍ നിന്നും വിഷയത്തെ നോക്കി കാണേണ്ടതുണ്ട്. അല്ലെങ്കില്‍, അത് സത്യ വിരുദ്ധവും അന്യായ നിബിഡവുമ് ആയി അവസാനം മനുഷ്യാവകാശ ദ്വംസനം വരെ എത്താം

No Responses Yet to “സ്ത്രീ”

Leave a Reply