തലമുറകൾ പാരമ്പര്യം തുടരുന്നു
അമ്മേ,
മുലകൊടുത്ത് ലാളിച്ചുവളർത്തിയ പൈതൽ ആയിരുന്നില്ലേ?
തറവാട് പൊളിച്ച് വീതിക്കാൻ സമ്മതിച്ചതെന്താണ്?
മുത്തശ്ശിയും മുതുമുത്തശ്ശിയും പിച്ചവച്ചു നടന്നതും മരിച്ചതും അവിടല്ലേ?
ഭാര്യയായ അമ്മായായ സ്ത്രീ മറന്നുവോ
അവൾ സഹൊദരിയായിരുന്നതും മകളായിരുന്നതും?
തറവാട് പൊളിച്ച കിട്ടിയ പണം
വൃദ്ധമന്ദിരത്തിൽ സ്ഥലം ബുക്ക് ചെയ്യാൻ കൊടുക്കുക
എന്തെന്നാൽ തറവാടിന്റേയും ഓർമകളുടേയും മൂല്യമേ
പാരമ്പര്യത്തിനും ഉണ്ടാവൂ, മക്കളത് കണ്ടിരിക്കുന്നു
ഓർമ്മകളും സ്നേഹവും മാറി നിൽക്കട്ടെ
മക്കൾ തങ്ങളുടെ മക്കളെ പോറ്റാൻ പാഞ്ഞു നടക്കുന്നു
തലമുറകൾ പാരമ്പര്യം തുടരുന്നു
Loading...