എന്റെ ചിന്തകൾ
ആനന്തമയമായ ലോകത്തിന്‌ വേണ്ടി വിമർശനവും ചിന്തനവും

സ്വവർഗ്ഗരതി കുറ്റകരം അല്ലാതാക്കുന്നത്‌ നല്ലതാണ്‌

സ്വവർഗ്ഗരതി കുറ്റകരമാക്കിയ Indian Penal Code ന്റെ സെക്ഷൻ 377 എടുത്ത്‌ കളയാൻ കേന്ദ്രം ആലോചിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.

ഞാൻ സ്വർഗ്ഗാനുരാഗി അല്ല എന്നത്‌ ആദ്യമെ പറഞ്ഞു കൊള്ളട്ടെ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ എല്ലാം കൃസ്റ്റ്യൻ, മുസ്ലീം സദാചാരവിശ്വാസങ്ങളെ ആധാരമാക്കി നിർമ്മിച്ചിരിക്കുന്നത്‌ എനിക്കിഷ്ടമല്ല. ശാസ്ത്രീയാടിസ്ഥാനത്തിൽ വേണം സാമൂഹികനിയമങ്ങൾ രൂപീകരിക്കെണ്ടത്‌. അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയല്ല.

രതിവികാരം സമൂഹം അംഗീകരിക്കെണ്ട സമയം അതിക്രമിച്ചു. രതിയുടെ പേരിൽ ഉള്ള ചൂഷനവും,അക്രമവും ആണ്‌ അവസാനിപ്പിക്കേണ്ടത്‌. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളിൽ സർക്കാരും സമൂഹവും ഇടപെടുകയല്ല വേണ്ടത്‌, അവസരങ്ങൾ നിഷേധിക്കതിരിക്കുകയാണ്‌. വിവാഹത്തിലൂടെ മാത്രമെ ലൈംഗിക ബന്ധം പാടുള്ളൂ എന്നത്‌ തന്നെ മനുഷ്യാവകാശ ലംഘനമാണ്‌.

ജനസംഖ്യ പെരുകി പെരുകി, ജീവിതം ദുസ്സഹമാകുന്ന, പരിസ്ഥിതി തകരുന്ന സ്ഥിതി എത്തിയ സ്ഥിതിക്ക്‌, ഇനി സർക്കാർ ചെയ്യേണ്ടതു, വിവാഹം, കുട്ടികൾ ഇവയുടെ ബന്ധനങ്ങളിൽ പെടാതെ നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക്‌ അവസരങ്ങൾ കൊടുക്കുയാണ്‌. ലൈംഗിക ബന്ധം ലഭിക്കാൻ ആരും വിവാഹത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കണം.

No Responses Yet to “സ്വവർഗ്ഗരതി കുറ്റകരം അല്ലാതാക്കുന്നത്‌ നല്ലതാണ്‌”

Leave a Reply