ചേര മരവും താന്നി മരവും
ചേര മരമാണൊ ചേരി മരമാണൊ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഈ മരത്തെ പരിചയപ്പെടുന്നത് കഴിഞ്ഞ ദിവസം ആണ്. താമസിക്കുന്ന കോളനിയിലെ കുട്ടിപ്പട മുഴുവൻ ഹനുമാന്റെ മുഖം പോലെ വീർപ്പിച്ച മുഖങ്ങളുമായി നടക്കുന്നതു കണ്ടു. ചുണ്ടുകൾ എല്ലാരുടേയും തടിച്ചിട്ടുണ്ട്. ചോദിച്ചപ്പൊ മനസ്സിലായത് ചേരമരത്തിന്റെ പഴങ്ങൾ പറിച്ച് തിന്നതിന്റെ അനന്തര ഫലമാണത് എന്നാണ്.
അപ്പൊഴൊന്നും ഇങ്ങിണി ഒരു മരം ഉണ്ട് എന്നു ഇവിടെ ആരും അറിഞ്ഞിരുനില്ല. പിന്നെ ഒരു നാട്ടറിവുല്ലയാൾ പറഞ്ഞൂ അതെ ചേര മരമാണ് എന്ന്. ചേരമരത്തിന്റെ അടുത്തൂടെ പോയാൽ ചൊറിഞ്ഞു പൊള്ളി വീർക്കുമെന്ന്. അതിനു പ്രതിവിധി താന്നി മരമാണത്രെ!
നാട്ടു വിശ്വാസം : ചേര മരത്തിന്റെ അടുത്തു പോയി അലെർജി പിടിച്ചാൽ താന്നി മരത്തിന്റെ അടുത്തു പോയി പറയണം അത്രെ..
“താനിയമ്മാവാ താന്നിയമ്മാവാ
ചേരയമ്മാവൻ ചതിച്ചു”
അല്ലെങ്കിൽ താന്നിമരത്തിന്റെ അടുത്തു വെറ്റില്ലയും പാക്കും കൊണ്ട് പോയി ദക്ഷിണ വച്ചു ചേരമരത്തിന്റെ കടുംകൈയിൽ നിന്നും മുക്തമാക്കാൻ പ്രാർത്ഥിച്ചാലും മതി…
എന്തായാലും, ആയുർവ്വേദ കടകളിൽ ചോദിച്ചാപ്പൊ അവർക്ക് ചേര മരത്തിന്റെ പ്രധിവിധി താന്നി മരത്തിന്റെ ഇലയും, കമ്പും, കായും ഒക്കെ ആണു എന്ന് പറഞ്ഞു. ഈ നാട്ടരിവു ഒരുപാട് പേർക്കുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്.
ഏതായാലും ചേരമരത്തിന്റെ പഴം കഴിച്ച കുട്ടിപ്പടക്ക് മുതിർന്നവരിൽ നിന്നും കണക്കിനു ശകാരം കിട്ടി.രണ്ടാം ദിവസം എല്ല കുട്ടികളുടെയും മോന്തകൂടുതൽ വീർത്തു, ചുണ്ടുകൾ തടിച്ചു മലർന്ന് എന്തൊക്കെയോ വികൃതരൂപങ്ങൾ ആയി.
അലെർജിക്കുള്ള മരുന്നു ഇംഗ്ലീഷ് ഡോക്ടറിന്റെ അടുത്ത് പോയി വാങ്ങി കൊടുത്തു.
ഇങ്ങിനെ ആരേയും അടുപ്പിക്കാത്ത വിഷ പക്വങ്ങൾ ഉള്ള ചേര മരവും, അതിന്റെ ക്രൂരതകൾക്ക് പരിഹാരമായി സാത്വികസ്വഭാവമുള്ള താന്നി മരവും … പ്രകൃതിയുടെ ഈ ഭാവങ്ങൾ പുത്തൻ അനുഭവമായി ഏതായാലും.
Loading...