2011 in review

The WordPress.com stats helper monkeys prepared a 2011 annual report for this blog.

Here’s an excerpt:

A San Francisco cable car holds 60 people. This blog was viewed about 1,000 times in 2011. If it were a cable car, it would take about 17 trips to carry that many people.

Click here to see the complete report.

മികച്ച ഭരണയന്ത്രം ജനാധിപത്യത്തിന്റെ അടിത്തറ

കേരളത്തില്‍ നടക്കാത്തത് പലതും മറ്റു പല സംസ്ഥാനങ്ങളിലും നടക്കും. അവിടെ നടക്കുന്നത് ഇവിടെ നടക്കണം എന്നും ഇല്ല. ഉദാഹരണത്തിന് തീവണ്ടികളില്‍ ഭിക്ഷക്കാര്‍. ഈയിടെ ഹൈദരബാദില്‍ പോയപ്പോ ഭിക്ഷക്കാരുടെ പ്രളയം കണ്ടു വണ്ടിക്കുള്ളില്‍. പല രോഗങ്ങള്‍, ചിലര്‍ ഒട്ടിയ വയറുമായി… ഇവര്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കാനുള്ള സംവിധാനം പോലും അവിടങ്ങളില്‍ സര്കാരു കള്‍ക്ക് കഴിയുന്നില്ല. ഭരണ യന്ത്രത്തിന്റെ വൈകല്യം ആണിത്. അരി ധാരാളം ഉത്പാദിപ്പിക്കുന്ന ആന്ധ്ര പ്രദേശ്‌. പക്ഷെ അവിടെ ജനങ്ങളില്‍ പലര്‍ക്കും വിശപ്പ്‌ മാറ്റാന്‍ ഭക്ഷണം കിട്ടുന്നില്ല എങ്കില്‍ അവിടത്തെ ഭരണത്തിന്റെ പോരായ്മ തന്നെ ആണത്.

ഭരണ യന്ത്രം ഉണ്ടാക്കിയിരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അവര്‍ പ്രവര്‍ത്തിക്കാന്‍ കുറെ നിയമങ്ങളും കൂടി ചേര്‍ന്നാണ്. ഇതില്‍ ഓരോ ഘടകത്തിന്റെയും ഗുണ നിലവാരം പ്രധാനമാണ്. ഒരു രാജ്യത്തിന്‍റെ നന്മയും ഉയര്‍ച്ചയും ഇവരില്‍ വളരെയധികം നിഷിപ്തം ആയിരിക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി പ്രധാനമാണ്. നിയമിതരായാല്‍ അവര്‍ എന്ത് ചെയ്യുന്നു എന്നതും.

ഭരണ യന്ത്രം കാര്യക്ഷമം ആയിരിക്കെണ്ടതിന്റെ ആവശ്യം ജനം അറിഞ്ഞിരിക്കേണ്ടതാണ്.

സര്‍ക്കാരിലേക്ക് നിയമനം നടത്തുന്നത് വളരെ കാര്യക്ഷമമായ രീതിയില്‍ വേണം ചെയ്യേണ്ടത്.

ഇന്ന് എന്താണ് സംഭവിക്കുന്നത്? ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിയമന രീതി തന്നെ എടുക്കാം. പാത്തും പതിനഞ്ചും വര്ഷം കൂടുമ്പോള്‍ ഒരുമിച്ചു കുറെയേറെ പേരെ ഒരു തസ്തികയിലേക്ക് നിയമിക്കുന്നു. പിന്നെ അടുത്ത പത്തിരുപതു വര്ഷം ഒരു നിയമനവും ഇല്ല. കെ.എസ.ഇ.ബി യില്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ നിയമനം അങ്ങിനെയാണ്. 1992 ഇല 175 അസി. എഞ്ചിനീയര്‍മാരെ പി.എസ.സി. തിരഞ്ഞെടുത്തു നിയമിച്ചു. അതിനു ശേഷം ഇതുവരെ ആ തസ്തികയില്‍ നിയമനം ഒന്നും കാര്യമായി നടന്നിട്ടില്ല. ഇടക്ക് കുറെ പേരെ എടുത്ത് പിന്നീട് പിരിച്ചു വിട്ടു. ഇതുപോലെ ഒരു ഉദാസീനമായ നിയമന രീതി കാരണം സര്‍കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആണ് ബാധിക്കുന്നത്. ഒരു ബാച്ചില്‍ ഉള്ളവര്‍ റിട്ടയര്‍ ചെയ്താലേ അടുത്ത ബാച്ചില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കൂ. ചിലപ്പോ പത്തിരുപതു വര്‍ഷങ്ങള്‍ ജോലി ചെയ്താലും ഒരു പ്രമോഷന്‍ പോലും ലഭിക്കാതെ പോകാനും മതി. ഒരേ ബാച്ചില്‍ ഉള്ളവര്‍ ജോയിന്‍ ചെയ്ത തസ്തികയില്‍ ചിലര്‍ വിരമിക്കേണ്ടി വരുമ്പോള്‍ മറ്റു ചിലര്‍ വകുപ്പില്‍ തലവനായും വിരമിക്കുന്നു. ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ കാലയളവില്‍ പഠിച്ചിറങ്ങിയവരും തമ്മില്‍ ഇത്രയും അന്തരം ഒരു സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ നല്ലതല്ല. സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് സീനിയര്‍ ആയവര്‍ ജൂനിയര്‍ ആയവര്‍ക്ക് പ്രവര്‍ത്തന രീതികള്‍ കാണിച്ചു കൊടുത്തും അവരെ നയിച്ചും ആണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു ബാച്ച് വിരമിച്ചു കഴിഞ്ഞു മാത്രം അടുത്ത ബാച്ച് കയറുമ്പോള്‍ അറിവുകളും പരിശീലനവും പകര്‍ന്നു നല്‍കപ്പെടാതെ പോകുന്നു. കൂടാതെ, പ്രമോഷന്‍ ഇല്ലാതെ ദശാബ്ദങ്ങളോളം ഒരു സ്ഥാപനത്തില്‍ കഴിയേണ്ടി വരുന്നത് ഉദ്യോഗസ്ഥരില്‍ നിരാശയും ജനിപ്പിക്കുന്നു. ബാച്ചിലെ സീനിയര്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാലും സ്വന്തം ബാച്ചില്‍ ഉള്ള ജൂനിയര്‍മാരുടെ മേല്‍ അജ്ഞാ ശക്തി കുറവായിരിക്കും. താഴ്ന്ന ഉദ്യോഗസ്ഥരില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവരോടുള്ള ആദരവും കുറയും. ഇതൊക്കെ കാര്യക്ഷമതയെ ബാധിക്കുന്നു. അതിനാല്‍ അതിനു പരിഹാരമായി എല്ലാ വര്‍ഷവും അല്ലെങ്കില്‍ എല്ലാ രണ്ടു വര്ഷം കൂടുമ്പോഴും ഓരോ തസ്തികയിലേക്ക് നിയമനം നടക്കണം. അങ്ങിനെ വരുമ്പോള്‍ സീനിയറും ജൂനിയറും തമ്മില്‍ പ്രായത്തിലും പക്വതയിലും അറിവിലും പരിജ്ഞാനത്തിലും ഒക്കെ വ്യത്യാസം ഉണ്ടാവും. അത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ സ്വാധീനിക്കുന്നു. കൂടാതെ, ഒരേ ബാച്ചില്‍ പെട്ടവരില്‍ വലിയ ഔദ്യോഗിക അന്തരം ഉണ്ടാവാത്തതും നല്ലതാണ്. എല്ലാവര്ക്കും പ്രമോഷന്‍ സാധ്യത ഉറപ്പാവുന്നു. സര്‍കാര്‍ സ്ഥാപനം കൂടുതല്‍ കാര്യക്ഷമം അവന്‍ സഹായിക്കുന്നു.

കൂടാതെ, വാര്‍ഷിക നിയമനം പലേ തരത്തിലും ജനങ്ങള്‍ക്ക്‌ ഗുണം ചെയ്യും. തൊഴില്‍ പ്രശ്നം ഒരുപാട് കുറയും. വാര്‍ഷിക നിയമനം മൂലം കോളേജില്‍ നിന്നും ഇതു ബാച്ചില്‍ പാസായി ഇറങ്ങുന്ന ഉദ്യോഗര്തിക്കും അവസരം ലഭിക്കുന്നു. വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട കാര്യമില്ല.

കേന്ദ്ര ഭരണത്തില്‍ യു.പി.എസ.ഇ. അതാണ്‌ ചെയ്യുന്നത്. എല്ലാ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നു. എഞ്ചിനീയറിംഗ് പരീക്ഷ നടത്തുന്നു. അപ്പോള്‍ മേല്‍ പറഞ്ഞ പ്രശങ്ങള്‍ ഒഴിവാകുന്നു.

കേരളത്തിലും (ഇന്ത്യയിലെ ഒരു സംസ്ഥാനത്തും) അത് പോലെ എല്ലാ വര്‍ഷവും ഓരോ തസ്തികയിലേക്കും നിയമനം നടത്തണം. നിയമനം, നടത്തുന്ന രീതി, അതിന്റെ മേന്മ ഇതൊക്കെ ജനാധിപത്യത്തിന്റെ അടിത്തറയുടെ ശക്തിയെ ബാധിക്കും എന്നതിന് സംശയമില്ല. ഓരോ തസ്തികയിലേക്കും പത്തു ഇരുപതു വര്‍ഷത്തില്‍ ഒരിക്കല്‍ നിയമനം നടത്തുന്ന രീതി ഇനി നിര്‍ത്തിയെ മതിയാവൂ. പി.എസ.സി വിപുലമാക്കണം. വികല്യമാര്‍ന്ന അവരുടെ പരീക്ഷാ സംവിധാനങ്ങള്‍ പരിഷ്ക്കരിച്ചു ശാസ്ത്രീയമാക്കണം. ഇത് ഉദ്യോഗാര്‍ധികളുടെ    മാത്രം കാര്യമല്ല. കേരള ജനതയുടെ ആവശ്യം ആണ്.

 

നിയമാധിപന്മാര്‍?

ജഡ്ജി ആവണം എങ്കില്‍ നിയമം പഠിക്കണം. പക്ഷെ നീതിബോധം ഉണ്ടാവാന്‍ നിയമം പഠിച്ചാല്‍ മതിയോ? ചില ജട്ജിമാര്‍ക്ക് നീതിബോധം ഉണ്ടെങ്കിലും ചിലര്‍ക്ക് അതുള്ള മട്ടില്ല. ‘നിയമം അനുശാസിക്കുന്നില്ല’ എന്ന് പറഞ്ഞു കേസുകള്‍ തള്ളുന്നത് സുലഭമായി കാണാവുന്നതാണ്. അങ്ങിനെ ആകുമ്പോള്‍ മലയാളത്തില്‍ ജഡ്ജി എന്നതിന് പരിഭാഷ ന്യായാധിപന്‍ എന്ന് പറയുന്നത് ശരിയാണോ? “നിയമാധിപന്‍” എന്നല്ലേ കൂടുതല്‍ ഉചിതം? നീതി ബോധം ഉള്ള ജഡ്ജിമാരെ ന്യായാധിപന്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.

ജഡ്ജി ആവണം എങ്കില്‍ നിയമം പഠിക്കണം. പക്ഷെ നീതിബോധം ഉണ്ടാവാന്‍ നിയമം പഠിച്ചാല്‍ മതിയോ? ചില ജട്ജിമാര്‍ക്ക് നീതിബോധം ഉണ്ടെങ്കിലും ചിലര്‍ക്ക് അതുള്ള മട്ടില്ല. ‘നിയമം അനുശാസിക്കുന്നില്ല’ എന്ന് പറഞ്ഞു കേസുകള്‍ തള്ളുന്നത് സുലഭമായി കാണാവുന്നതാണ്. അങ്ങിനെ ആകുമ്പോള്‍ മലയാളത്തില്‍ ജഡ്ജി എന്നതിന് പരിഭാഷ ന്യായാധിപന്‍ എന്ന് പറയുന്നത് ശരിയാണോ? “നിയമാധിപന്‍” എന്നല്ലേ കൂടുതല്‍ ഉചിതം? നീതി ബോധം ഉള്ള ജഡ്ജിമാരെ ന്യായാധിപന്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.

നിയമം അനുശാസിക്കുന്നില്ലെങ്കിലും നീതി ഉണ്ടാവാന്‍ വേണ്ടി നിയമം ഉണ്ടാക്കുവാന്‍ നിര്‍ദേശിക്കുന്ന ജട്ജിമാരുണ്ട്. പലരും ആ ഉത്തരവാദി ത്തത്തില്‍ നിന്നും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു ജനാധിപത്യ രാഷ്ട്രമാണ് നമുക്ക് വേണ്ടതെങ്കില്‍ ഇനിയും ഒരുപാടു നിയമങ്ങള്‍ ഉണ്ടാക്കുവാനുണ്ട്..ഉള്ള നിയമങ്ങള്‍ മെച്ചപ്പെടുത്തെണ്ടതും ഉണ്ട്.. ഈ ചുമതലകള്‍ ആര് നിര്‍വഹിക്കും?

കള്ള പി.എസ.സി.? kerala public service commission (Kerala PSC)

പി.എസ.സി. സര്‍ക്കാര്‍ വകുപ്പുകളുടെ വളര്‍ത്തു നായ ആയോ ‘നിയമന ഗുമസ്തന്‍” മാത്രമായോ അധപതിക്കുന്ന ദയനീയ കാഴ്ച ആയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്

 

കള്ള പി.എസ.സി.? kerala public service commission (Kerala PSC)

നിയമ കുരുക്കില്‍ കിടന്നു പിടയുന്ന നീതിയെ ഞാന്‍ അവിടെ കണ്ടു

ഭക്ഷണം വില്‍ക്കുന്നത് പോലെയും
വെള്ളം വില്‍ക്കുന്നത് പോലെയും
നീതിയും ന്യായവും വില്‍ക്കുന്നിവിടെ

അധികാരത്തിന്റെ വന്‍ കോട്ട
നൂറു നൂറു വട്ടതൂണുകള്‍
ഒന്‍പതു നിലകളുള്ള മഹാ സൗധം
മാര്‍ബിളും ടൈലും പിന്നെ എ സി യും

നീതി തേടി ന്യായം തേടി വരുന്നൂ അനേകര്‍
അവരെ മോഹിപ്പിച്ചു പൈസ വാങ്ങി ജീവിക്കുന്നൂ പല വക്കീലരും
വര്‍ഷങ്ങള്‍ പലതങ്ങു കഴിഞ്ഞീടുമ്പോള്‍
നീതിയും ഇല്ല ന്യായവും ഇല്ല ബാങ്കിലെ കാലി അക്കൌന്റ് മാത്രം പലര്‍ക്കും

പോലിസ് സൈന്യം പാറാവ്‌ നില്‍ക്കുന്ന കോട്ട
അധികാരത്തിന്‍ ചെങ്കോലുകള്‍ ചുമക്കുന്ന അധിപന്മാര്‍
സത്യത്തിന്‍ നിറമായ വെളുപ്പില്ലിവിടെ, എങ്ങും കറപ്പ് മാത്രം
അന്ധകാരത്തിന്‍ ഇരുട്ട് അഞ്ജതയിന്‍ കറപ്പ്

നീതിയും ന്യായവും സംരക്ഷിക്കപ്പെടേണ്ട കോട്ട
നീതി നിഷേധിക്കപ്പെട്ടവരെ,
ചൂഷണവും കൊള്ളയും ചതിയും ചെയ്യപ്പെട്ടവരെ,
കണ്ണീര്‍ തുടച്ചു സംരക്ഷിക്കേണ്ടവര്‍ ഇവര്‍

ന്യായമല്ല വലുത് മറിച്ച്‌ നിയമമാണ്
എന്ത് ചെയ്യും ഞങ്ങള്‍ നിയമം അങ്ങിനെയായി പോയില്ലേ
കൈ മലര്‍ത്തും ന്യായാധിപന്മാര്‍ ഇവര്‍
ന്യായാധിപന്മാരോ അതോ നിയമാധിപന്മാരോ?

വന്‍ പണം സ്വരൂപിച്ചു നല്‍കിയാല്‍ കിട്ടും
മുതിര്‍ന്ന വക്കീലും വക്കാലത്ത് നില്‍ക്കാന്‍
ചെറിയ പണമാണെങ്കില്‍ വാദിക്കാന്‍ നിങ്ങള്‍ക്ക്
കിട്ടും ജൂനിയറിനെ കേസ് വാദിക്കാന്‍

ഹെല്‍മട്ടില്ലാത്തവനെ ഓടിച്ചു പിടിക്കാന്‍ നിയമങ്ങള്‍ ഉണ്ടാവുന്നൂ ഇവിടെ എങ്കിലും
ബൈക്കില്‍ പോകുന്നവനെ ഇടിച്ചിടുന്ന ബസ്സുകാരനെ തൊടില്ല ഇവിടെയാരും
അര ചാണ്‍ വയറിനു വ്യഭിച്ചരിക്കുന്നവളെ വേട്ടയാടുന്ന പോലീസുള്ള നാട്
അതൊരു വലിയ വാര്‍ത്തയാവുന്ന നാട്

നീതി തേടി ലക്ഷങ്ങള്‍ വരുമിവിടെ ചെലവ് കുറഞ്ഞു

നീതി ലഭിക്കുമെങ്കില്‍ സമയത്ത് ലഭിക്കുമെങ്കില്‍

വരുന്നവര്‍ക്കൊക്കെ നീതി കൊടുത്താല്‍ പിന്നെ

കോടതികള്‍ ഇതുപോലനേകം വേണ്ടിവരും

വരുന്നവര്‍ക്കൊക്കെ നീതി കൊടുത്താല്‍ പിന്നെ

പണി കൂടും പണം കുറയും ഞങ്ങളും മനുഷ്യരല്ലേ?

നിയമത്തിന്‍ കോട്ട

മോഹങ്ങള്‍ വില്‍ക്കും വക്കീലന്മാര്‍

വര്‍ഷങ്ങള്‍ തീരുമ്പോള്‍ പണമെല്ലാം തീരുമ്പോള്‍

നിയമ കുരുക്കില്‍ കിടന്നു പിടയുന്ന നീതിയെ ഞാന്‍ അവിടെ കണ്ടു

മൂത്ത രണ്ടും പെണ്ണുങ്ങള…രണ്ടിനേം കൊടുത്തു വിട്ടു.

മലബാറില്‍ “മക്കളൊക്കെ എന്ത് ചെയ്യുന്നു?” എന്ന് ചോദിച്ചാല്‍ ഇങ്ങനെ കേള്‍ക്കാം ..”മൂത്ത രണ്ടും പെണ്ണുങ്ങള…രണ്ടിനേം കൊടുത്തു വിട്ടു..മൂത്തോളെ കൊണ്ട് പോയത് ഗള്‍ഫില ..രണ്ടാമത്തതിനെ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരാള്‍ കൊണ്ട് പോയി..”
സാധനങ്ങള്‍ കൊടുത്തു വിടും മാതിരി ആണ് പെണ്ണുങ്ങളെ ഇവിടെ കൊടുത്തു വിടുന്നത്. പിന്നെങ്ങന പെണ്ണുങ്ങള്‍ക്ക് വ്യക്തിത്…വം ഉണ്ടാവുക?

കേരളം – തൊഴില്‍ വീഥി?

നാട്ടില്‍ ഇലക്ട്രീഷ്യന്മാരെയും പ്ലംബര്‍മാരെയും ആശാരിമാരെയും ഒന്നും പണിക്ക് കിട്ടാനില്ല. എന്നാല്‍ എല്‍.ഐ.സി., ഇന്‍ഷുറന്‍സ്, മാഗ്നട്ടിക്ക് ബെല്‍റ്റ്‌, ലാന്‍ഡ് ബ്രോക്കര്‍, ഷെയര്‍ ബ്രോക്കര്‍, ജ്യോതിഷന്മാര്‍, സുവിശേഷകര്‍ തുടങ്ങിയ പറ്റിപ്പ്‌ പണികള്‍ക്ക് ഇഷ്ടം പോലെ ആളുകളെ കിട്ടാനുണ്ട്. മലയാളിയുടെ ഗതി അങ്ങിനെഒക്കെയായി.

മഷി പേനയും അന്ധവിശ്വാസവും

മഷി പേന കൊണ്ട് മാത്രമേ എഴുതാന്‍ സമ്മതിക്കൂ. അല്ലെങ്കില്‍ കയ്യക്ഷരം ചീത്ത ആയി പോവും. ഇതാണ് ഇന്നും വിശ്വാസം. കുട്ടികളുടെ സ്കൂളിലെ നിയമവും അതാണ്‌. എഴുപതുകളില്‍ ഞാന്‍ കുട്ടിയായിരുന്നപ്പോഴും ഇത് കേട്ടിരുന്നു. അന്ന് ബോള്‍ പേന ഇന്നത്തെ പോലെ ആയിരുന്നില്ല. ടെക്നോളജി മാറി. പക്ഷെ അന്ധ വിശ്വാസം മാറിയില്ല.

ജനനേന്ദ്രിയ ശുദ്ധി

ഇതെഴുതാന്‍ കാരണം സുന്നത്ത് ചെയ്യാത്ത ലിംഗമുള്ള പുരുഷന്മാര്‍ (ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതപരമായി സുന്നത്ത് ചെയ്യേണ്ട കാര്യമില്ല) ഒരുപാട് പേരും ലിംഗത്തിന്റെ അഗ്രത്തില്‍ ഉള്ള ചരമം പിറകോട്ടു മാറ്റി അത് സോപ്പ് ഇട്ടു കഴുകാറില്ല എന്നത് കൊണ്ടാണ്.
സ്കൂളിലും വീട്ടിലും ലജ്ജ കാരണം ആരും ഇത്തരം കാര്യം ചര്‍ച്ച ചെയ്യാറില്ല. പക്ഷെ ലിംഗത്തിന്റെ അഗ്രത്തുള്ള തൊലി പിറകോട്ട് മാറ്റി ലിംഗം ശുദ്ധീകരിക്കെണ്ടത് പുരുഷന്മാരുടെ മാത്രം ആവശ്യമല്ല. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ ഇത് കാരണം ആയേക്കും. വൃത്തിയില്ലാത്ത ലിംഗം അവരുടെ യോനിയില്‍ കയറ്റുന്നത് അവര്‍ക്ക് അസുഖങ്ങള്‍ പിടിപിടാന്‍ കാരണം ആവും.
സുന്നത്ത് ചെയ്യാത്ത പുരുഷന്മാര്‍ കുളിക്കുമ്പോള്‍ ലിംഗം പിറകോട്ട് മാറ്റി സോപ്പ് അവിടെയെല്ലാം തേച്ചു വൃത്തി ആക്കേണ്ട ആവശ്യം സമൂഹത്തിന്റെ ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി പ്രചരണം നല്‍കേണ്ടതാണ്.
http://ezinearticles.com/?Penis-Health-And-Hygiene&id=467415

http://www.cirp.org/library/hygiene/

http://www.drgreene.com/qa/cleaning-penis-intact-foreskin?pagination=1

നീതി കച്ചവടം

നീതി കിട്ടുകയല്ല, വാങ്ങുകയാണ്. പൈസ കൊടുത്ത്. പൈസ ഇല്ലാത്തവന് നീതി കിട്ടാന്‍ എളുപ്പമല്ല.
നീതി കിട്ടാന്‍ നമ്മള്‍ കോടതികളില്‍ ചെല്ലുന്നത് എന്തിനാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ നീതിപൂര്‍വ്വം അല്ലാത്തത് കൊണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കള്ളത്തരം കാണിക്കുകയോ സേവനം ലഭ്യമല്ലാതാക്കുകയോ ചെയ്യുന്നത് കൊണ്ട്. ഇതെല്ലാം നേരെ ചൊവ്വേ ആണെങ്കില്‍ പിന്നെ കോടതി എന്തിനാണ് നമുക്ക്?

കഴിഞ്ഞ കുറച്ചു നാളായി കേരള ഹൈകോടതിയില്‍ കയറി ഇറങ്ങേണ്ടി വന്നു. നേരിട്ട് പോകാന്‍ കാരണം വക്കീലന്മാര്‍ ചുറ്റി കറക്കിയത് കൊണ്ടാണ്. എന്റെ പ്രശ്നം സിങ്കില്‍ ബഞ്ചില്‍ തന്നെ വേണ്ട വണ്ണം അവതരിപ്പിച്ചില്ല. ജഡ്ജിക്ക് ഒന്നും മനസ്സിലായും ഇല്ല എന്ന് വിധി ന്യായം കണ്ടപ്പോ മനസ്സിലായി. അതുകൊണ്ട് ഡിവിഷന്‍ ബഞ്ചില്‍ പോകാന്‍ തീരുമാനിച്ചു. അത് തള്ളിയപ്പോ വക്കീലന്മാരില്‍ ഉള്ള വിശ്വാസം പോയി. എങ്കില്‍ പിന്നെ എന്താ വഴി? ഒരു വക്കീലിനെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു. അയാളോട് കാര്യങ്ങള്‍ സംസാരിച്ചപ്പോ ആണ് മനസ്സിലായത് പരാതിക്കാരന് നേരിട്ടും കോടതിയില്‍ ജഡ്ജിയുടെ മുന്‍പില്‍ കാര്യങ്ങള്‍ പറയാന്‍ party-in-person ആയി കേസ് ഫയല്‍ ചെയ്‌താല്‍ മതി എന്ന്. സന്തോഷമായി. അങ്ങിനെ തന്നെ ചെയ്തു കളയാം. ജഡ്ജി നേരിട്ട് പ്രശ്നം കേട്ടാല്‍ നീതി തരാതിരിക്കാന്‍ കഴിയില്ലലോ.
എന്റെ പ്രശ്നം ഇതായിരുന്നു. ഭാര്യ ഒരു പി.എസ്.സി. ലിസ്റ്റില്‍ ഫസ്ട്ടായിരുന്നു.
ആ ലിസ്റ്റില്‍ ഒഴിവുകള്‍ നികത്താതെ ലിസ്റ്റ് കാലാവധി കഴിഞ്ഞപ്പോള്‍ പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് പി.എസ്.സി. അവരുടെ അവസരം അതോടെ ഇല്ലാതെയായി.
വകുപ്പിനുള്ളില്‍ തന്നെ ജോലി ചെയ്യുന്ന ആളുകളെ തള്ളി കയറ്റാനായിട്ടു അതിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ ചെയ്യുന്ന കളിയായിരുന്നു അത്.
ലിസ്റ്റ് കാലാവധി കഴിയുന്ന സമയം അവര്‍ വൃക്കകള്‍ രണ്ടും തകരാറിലായി ആശുപത്രിയില്‍ ഐ.സി.യു വില്‍ കിടക്കുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞാണ് കോടതിയെ സമീപിച്ചത്.
ലിസ്റ്റ് കഴിഞ്ഞു പോയത് കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാ നിലപാടാണ് കോടതികള്‍ എടുക്കാര്. എന്നാല്‍ ഇങ്ങനെ ഒരു കേസ് മനുഷ്യാവകാശ പ്രശ്നമല്ലേ? അതൊന്നും അവര്‍ കണക്കാക്കുകയില്ല.
കേസ് വിശദീകരിക്കാന്‍ ഒരുപാടുണ്ട്. പക്ഷെ സമയമില്ല. പോകട്ടെ.

പക്ഷെ ഒന്ന് മനസ്സിലായി. ഈ. പി. ജയരാജന്‍ പറഞ്ഞതില്‍ കഴമ്പുണ്ട് എന്ന്. കോടതികളില്‍ ഇരിക്കുന്ന ജഡ്ജിമാരെ അദ്ദേഹം ചീത്ത വിളിച്ചപ്പോള്‍ ഒരുപാട് പേരും കേരളത്തില്‍ സന്തോഷിച്ചു കാണും. അവര്‍ക്കൊന്നും അത് പറയാന്‍ ധൈര്യമില്ലലോ. കോടതി അലക്ഷ്യം എന്നാ ഘട്ഗം ഉപയോഗിച്ച് കോടതികള്‍ വിമര്‍ശിക്കുന്നവരെ വിരട്ടും, ശിക്ഷിക്കും. പക്ഷെ സത്യം സത്യമാല്ലാതാവുന്നില്ലാലോ.

എന്തൊരു ലക്ഷ്വറി ആണ് ഹൈകോടതി. മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍. ഒന്‍പതു നിലകളില്‍ വരാന്തകളില്‍ കമനീയമായ നൂറു നൂറു തൂണുകള്‍. ഒരു ഫൈവ് സ്റ്റാര്‍ കോടതി. മുന്‍ വശത്ത് ഒരുപാട് വിലയേറിയ കാറുകള്‍ നിറുത്തി ഇട്ടിരിക്കുന്നു. കോടി കണക്കിന് രൂപയുടെ നിയമ കച്ചവടമാണ് നടക്കുന്നത്. വക്കീലന്മാര്‍ എത്ര പേരാണ്. അവരൊക്കെ എത്ര ഫീസ്‌ വാങ്ങുന്നുണ്ടാവും. അവരുടെ ഉപജീവന മാര്‍ഗ്ഗമാണ് നീതി. അത് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു കക്ഷികളുടെ അടുത്ത് നിന്നും പൈസ വാങ്ങും, ആദ്യം പ്രതീക്ഷ നല്‍കും. പിന്നെ കേസ് കുറെ കൊണ്ട് നടക്കും ഓരോന്ന് പറഞ്ഞു. എന്നിട്ട് കോടതിയില്‍ കേസ് വരുമ്പോ വല്ല ജുനിയെഴ്സിനേം അയക്കും. ജഡ്ജി അയാള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ നില്കൂല. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാലായി. ജൂനിയര്‍ പൊട്ടാ ഇംഗ്ലീഷില്‍ എന്തോ പിറ് പിരുക്കും. വിധി മിക്കവാറും “കേസ് ടിസ്മിസ്സ്‌ട്ട് ” എന്നായിരിക്കും. വക്കീല്‍ അടുത്ത കക്ഷിയെ നോക്കി പോകും. തോറ്റ കക്ഷി അതാണ്‌ വിധി എന്ന് സമാധാനിക്കും.
ഇതൊക്കെയാണ് നടക്കുന്നത്.
എല്ലാര്‍ക്കും നീതി കൊടുത്താല്‍ ജഡ്ജി മാര്‍ക്ക് പണി തീരില്ല. അത്ര അധികം കേസുകള്‍ മുന്‍പില്‍ വരും. നീതി കിട്ടാന്‍ എളുപ്പമല്ല എന്ന് തോന്നിയാല്‍ വെറുതെ പൈസ കളയണ്ട എന്ന് കണ്ടു കുറെ പേര്‍ ഒഴിഞ്ഞു പോകും.
ഏതായാലും party in person ആയി പോയത് അബദ്ധം ആയി. അതൊന്നും ഒരു ജഡ്ജിയും ഇഷ്ടപെടുകയില്ല. വക്കീലന്മാരുടെ പണി പോകില്ലേ ആളുകള്‍ ഇങ്ങനെ നേരിട്ട് കോടതിയില്‍ വന്നാല്‍.
സുഖവും കുറയും. പൊതു ജനത്തിനെ നേരിട്ട് ഇടപെട്ടാല്‍ ഇതൊരു പൊല്ലാപ്പാണ്.
അതോണ്ട് …
Case Dismissed

Follow

Get every new post delivered to your Inbox.